TRENDING:

Janeman Trailer | തിയറ്ററില്‍ പൊട്ടിച്ചിരി തീര്‍ക്കാന്‍ 'ജാന്‍.എ.മന്‍'; ട്രെയ്‌ലര്‍ പുറത്തിറങ്ങി

Last Updated:

നവംബര്‍ 19 നാണ് ചിത്രം പുറത്തിറങ്ങുന്നത്‌

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അര്‍ജുന്‍ അശോകന്‍(Arjun Ashokan), ബേസില്‍ ജോസഫ് (Basil Joseph), എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ചിദംബരം സംവിധാനവും രചനയും നിര്‍വ്വഹിച്ച 'ജാന്‍.എ.മന്‍'  (Janeman Trailer) എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
advertisement

മമ്മൂട്ടിയാണ്‌ ട്രെയ്‌ലര്‍  റിലീസ് ചെയ്തത്. ചിത്രം നവംബര്‍ 19നാണ് പുറത്തിറങ്ങുക.ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്നതരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‌.

ചിത്രത്തില്‍ ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരാണ്  മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്‌.നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

advertisement

RRR | തട്ടുപൊളിപ്പൻ പാട്ടുമായി രാജമൗലിയുടെ RRR; 'കരിന്തോല്' ഗാനം പുറത്തിറങ്ങി

ബാഹുബലി (Baahubali) സംവിധായകൻ രാജമൗലിയുടെ (S.S. Rajamouli) ബ്രഹ്മാണ്ഡ ചിത്രം RRRലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. കരിന്തോല് എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിട്ടുള്ളത്. മലയാളത്തിൽ ഈ ഗാനം ആലപിച്ചിട്ടുള്ളത് കെ.എസ്. ഹരിശങ്കറും, യാസിൻ നിസാറും ചേർന്നാണ്. കീരവാണിയുടേതാണ് സംഗീതം.

450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.

advertisement

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരഗതമണിയാണ് മലയാളം ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മലയാളം ഭാഷയിലെ ചിത്രത്തിലെ ഗാനരചന നിര്‍വഹിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്.

ബാഹുബലിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം: കെ.കെ. സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറില്‍, കഥ: വി. വിജയേന്ദ്ര പ്രസാദ്, സംഗീതം: കീരവാണി, വിഎഫ്എക്സ് വി: ശ്രീനിവാസ് മോഹന്‍, എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം: രാമ രാജമൗലി.

advertisement

ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണിന്റെ നായികയായി ആലിയ ഭട്ട് ആണ് എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Janeman Trailer | തിയറ്ററില്‍ പൊട്ടിച്ചിരി തീര്‍ക്കാന്‍ 'ജാന്‍.എ.മന്‍'; ട്രെയ്‌ലര്‍ പുറത്തിറങ്ങി
Open in App
Home
Video
Impact Shorts
Web Stories