അർജുൻ അശോകനെയും സംഗീത് പ്രതാപിനെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാർ ഒരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയും മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി റിപോർട്ടുണ്ട്. കാർ പൂർണമായും തകർന്നതായി ദൃശ്യങ്ങളിൽ കാണാം. രണ്ട് നടന്മാർക്കും നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് വിവരം.
പോലീസ് ഉടൻ സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി. അപകടത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്നു. മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു എന്നിവരും പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം.
advertisement
Summary: The car actors Arjun Ashokan, Sangeeth Prathap and Mathew Thomas were travelling had a massive collision on MG Road in Kochi
