TRENDING:

പറഞ്ഞതിലും നേരത്തെ കിഷ്കിന്ധാ കാണ്ഡം ഒടിടിയിലെത്തും ; റിലീസ് തീയതി പുറത്ത്

Last Updated:

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തീയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓണം റിലീസായി തീയറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങളില്‍ വച്ച് ഏറ്റവും ജനശ്രദ്ധ നേടിയ ചിത്രമാണ് ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കിഷ്കിന്ധാ കാണ്ഡം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തീയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ബാഹുല്‍ രമേശ് ആയിരുന്നു ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും എത്തിയിരിക്കഴിഞ്ഞു.
advertisement

നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍ ചിത്രം ഡിസംബറില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഒരു മാസം മുമ്പ്‌ തന്നെ ചിത്രം ഒടിടിയിലെത്തുമെന്ന് വിവരമാണ് ഇപ്പോൾ എത്തുന്നത്.നവംബര്‍ 19 ന് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. പ്ലാറ്റ്ഫോം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 ന് ആണ് കിഷ്കിന്ധാ കാണ്ഡം തിയറ്ററുകളിലെത്തിയത്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെയാണ് ചിത്രം എത്തിയത് എങ്കിലും ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ വിജയിക്കുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
പറഞ്ഞതിലും നേരത്തെ കിഷ്കിന്ധാ കാണ്ഡം ഒടിടിയിലെത്തും ; റിലീസ് തീയതി പുറത്ത്
Open in App
Home
Video
Impact Shorts
Web Stories