ഇതിനിടെ ഇപ്പോള്‍ വൈറലാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ ടീസറാണ്. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന രങ്കണ്ണൻ എന്ന കഥാപാത്രത്തിന്റെ കഴിവുകള്‍ പറഞ്ഞുകൊണ്ടുള്ളതാണ് വിഡിയോ.
ഒരുകാലത്ത് ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ റീലായിരുന്നു 'കരിങ്കാളി അല്ലേ' എന്ന റീല്‍. ഇത് അവതരിപ്പിക്കുന്ന രങ്കനെയാണ് ടീസറില്‍ കാണുന്നത്. രങ്കന്‍ ചേട്ടന്റെ കഴിവുകളെക്കുറിച്ചാണ് വിഡിയോയില്‍ പറയുന്നത്. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ 'പൂവേ ഒരു മഴമുത്തം' എന്ന ഗാനം താരം ആലപിക്കുന്നതും ടീസറിൽ കാണാം. യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ് ടീസര്‍.
advertisement
ടീസര്‍ വൈറലായതിനു പിന്നാലെ കരിങ്കാളി റീല്‍ ഷൂട്ട് ചെയ്യുന്ന ലൊക്കേഷന്‍ വിഡിയോയും ശ്രദ്ധനേടുകയാണ്. ഷോട്ട് പൂര്‍ത്തിയാക്കിയ ഫഹദിനെ കയ്യടികളോടെയാണ് സെറ്റ് വരവേറ്റത്. ചിരി നിര്‍ത്താനാകാതെ തന്റെ പെര്‍ഫോമന്‍സ് കാണാന്‍ മോണിറ്ററിനരികിലെത്തുന്ന ഫഹദിനെയും വിഡിയോയില്‍ കാണാം.
രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നതാണ്. ഫഹദിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
