യുവ നടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 'അവിഹിതം' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പോയവാരം റിലീസ് ചെയ്തിരുന്നു. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതുന്നു. ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യുസ്; ക്രിയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുധീഷ് ഗോപിനാഥ്, കല - കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ - അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ- ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈൻ- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ- രാഹുൽ ജോസഫ്, സേഥ് എം. ജേക്കബ്; ഡിഐ- എസ്.ആർ. ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്സ്- റാൻസ് വിഎഫ്എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട്- ആദർശ് ജോസഫ്; മാർക്കറ്റിംഗ്- കാറ്റലിസ്റ്റ്, ടിൻഗ്; ഓൺലൈൻ മാർക്കറ്റിംഗ്- 10G മീഡിയ, സ്റ്റിൽസ്- ജിംസ്ദാൻ, ഡിസൈൻ- അഭിലാഷ് ചാക്കോ, വിതരണം- E4 എക്സ്പിരിമെന്റ്സ് റിലീസ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
Summary: Avihitham ft Pillechan video released on Instagram. Avihitham is a new and upcoming movie directed by Senna Hegde