ഈ അന്വേഷണം കണ്ടെത്താൻ ജീവൻ പണയപ്പെടുത്തി ശ്രമിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. നടിയും സംരംഭകയും നിർമ്മാതാവുമായ ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
പ്രൈം വീഡിയോ ഇപ്പോൾ ഇറക്കിയ ഒരു ബോധവൽക്കരണ വീഡിയോയിൽ, കാടിൻ്റെ മനോഹരവും ശാന്തവും പുനരുജ്ജീവനവുമായ അന്തരീക്ഷത്തെ ഭയാനകമായ ഒരു നിശബ്ദതയും ദുർഗന്ധവും അസുഖകരമായ ഒരു പ്രഭാവലയവും ചുറ്റപ്പെട്ടിരിക്കുന്നതായി കാണാം.
advertisement
നിറതോക്ക്, ബുള്ളറ്റ് കെയ്‌സിംഗുകൾ, ജീവനില്ലാത്ത ഉടൽ ഇവയ്‌ക്കെല്ലാം നടുവിൽ ആലിയ ഞെട്ടി വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ കാഴ്ചകൾക്ക് നടുവിൽ നിൽക്കുന്ന ഏതൊരാളുടെയും ഉള്ളിൽ ഭയം ഉണ്ടാവും. അതോടൊപ്പം അവിടെ നടന്നുകൊണ്ടിരിക്കുന്ന അതിഭീകരമായ പറഞ്ഞറിയിക്കാനാവാത്ത പ്രവൃത്തികൾ ആ കാഴ്ചകളെ കൂടുതൽ ഭയാനകമാക്കി. മനുഷ്യനോ മൃഗമോ ആകട്ടെ, എല്ലാ ജീവികളുടെയും മൂല്യം ഒരുപോലെയായിരിക്കേണ്ടതല്ലേ? ഇരുവർക്കുമെതിരായ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകരുത്, എല്ലാത്തിനുമുപരി, 'കൊലപാതകം കൊലപാതകം തന്നെയാണ്' എന്ന സന്ദേശമാണ് 'പോച്ചർ' പറഞ്ഞുവെക്കുന്നത്.
ആനകളുടെയും എണ്ണമറ്റ മറ്റ് മൃഗങ്ങളുടെയും വാസസ്ഥലമായ ഈ വനം വേട്ടക്കാരുടെ വരവ് വരെ എല്ലായ്പ്പോഴും അവയുടെ സുരക്ഷിത താവളമായിരുന്നു. നുഴഞ്ഞുകയറുകയും കയ്യേറുകയും നിഷ്കരുണം മൃഗങ്ങളെ കൊല്ലുകയും ചെയ്ത വേട്ടക്കാർ നിരവധി മൃഗങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിർബന്ധിതരായി.
ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച്. ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ സ്യൂട്ടബിൾ പിക്ചേഴ്സ്, പൂർ മാൻസ് പ്രൊഡക്ഷൻസ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് നിർമ്മിച്ചതാണ് 'പോച്ചർ'. ഫോട്ടോഗ്രാഫി ഡയറക്ടർ- ജോഹാൻ എയ്ഡ്, സംഗീതസംവിധായകൻ- ആൻഡ്രൂ ലോക്കിംഗ്ടൺ, എഡിറ്റർ- ബെവർലി മിൽസ്.