TRENDING:

പിറന്നതിന്റെ അഞ്ചാം ദിനം സിനിമയിൽ; ഇപ്പോൾ നൂലുകെട്ട് സിനിമാ സെറ്റിൽ

Last Updated:

'നായിക'യുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്. കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ചടങ്ങ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിറന്നുവീണ് അഞ്ചാം ദിവസം ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ ഭാഗ്യവുമായി ഒരു പെൺകുഞ്ഞ്. മാജിക് ഫ്രെയിംസ് സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരൻ്റെ കുഞ്ഞ് രുദ്രക്കാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
ബേബി രുദ്രയുടെ നൂലുകെട്ട്
ബേബി രുദ്രയുടെ നൂലുകെട്ട്
advertisement

മാജിക്ക് ഫെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബോബി സഞ്ജയ്മാരുടെ തിരക്കഥയിൽ, അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബിഗേൾ എന്ന ചിത്രത്തിലാണ് ബേബി രുദ്ര കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കുക. നിവിൻ പോളി നായകനും ലിജോ മോൾ നായികയുമാകുന്ന ഈ ചിത്രത്തിൽ ഒരുപിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്.

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബേബി ഗേൾ ആകുന്നത് രുദ്രയാണ്. തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം നടന്നു വരുന്നതിനിടയിലാണ് കുഞ്ഞിൻ്റെ നൂലുകെട്ടിൻ്റെ ദിവസമെത്തുന്നത്. 'നായിക'യുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്. കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. എഴുതി വച്ചിരുന്ന രുദ്ര എന്ന പേര് ആദ്യം ചൊല്ലി വിളിച്ചത് സംവിധായകൻ അരുൺ വർമ്മ, ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർ ചേർന്നായിരുന്നു.

advertisement

ചിത്രത്തിൻ്റെ പ്രൊജക്റ്റ് ഹെഡ്ഡും എക്സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ് അഖിൽ യശോധരൻ. നിവിൻ പോളിയും അണിയറപ്രവർത്തകരും ഒത്തുചേർന്നതോടെ ഈ നൂലുകെട്ട് അവിസ്മരണീയമായ ചടങ്ങായി മാറി. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The five-year-old child, who is playing the titular role in the Malayalam movie Baby Girl, had her naming ceremony performed on the movie sets. She is given the name Rudra

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
പിറന്നതിന്റെ അഞ്ചാം ദിനം സിനിമയിൽ; ഇപ്പോൾ നൂലുകെട്ട് സിനിമാ സെറ്റിൽ
Open in App
Home
Video
Impact Shorts
Web Stories