ഇത്രയും വേണമായിരുന്നു 'തടവ്' എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ബീന ആർ. ചന്ദ്രന് (Beena R. Chandran) അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ. ഉള്ളൊഴുക്കുമായി ഉർവശി മികച്ച നടിയായപ്പോൾ, ഉള്ളിലെ വിസ്ഫോടനങ്ങളുമായി ജീവിച്ച ഗീതയെ അവതരിപ്പിച്ച ബീനയും ആ പുരസ്‌കാരം പങ്കിടാൻ അർഹയായി.
advertisement
തിയേറ്റർ മേഖലയിൽ നിന്നും സിനിമാലോകം സ്വീകരിച്ച പ്രതിഭയാണ് അധ്യാപികയായ ബീന. ഫാസിൽ റസാക്ക് സംവിധനം ചെയ്ത ഈ ചിത്രത്തിൽ പതിവിലും വിപരീതമായ ആത്മസംഘർഷങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീയെ അവതരിപ്പിക്കുകയായിരുന്നു ബീനയുടെ ചുമതല. ചുറ്റുമുള്ള ലോകവും, അടുപ്പമുള്ള മനുഷ്യരാലും ഒറ്റപ്പെടുന്ന ഗീതയുടെ പൊട്ടിറിത്തെയിലും ഉണ്ട് ആ വൈരുധ്യം.
'ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നു പോകുന്ന സ്ത്രീ ജീവിതത്തിന്റെ വിവിധ ഭാവങ്ങൾ അനായാസമായി അവതരിപ്പിച്ചതിനാണ്' ബീനയെ തേടി പുരസ്കാരമെത്തുന്നത്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ഫാസിൽ റസാഖിന് സമ്മാനിച്ച ചിത്രം കൂടിയാണ് 'തടവ്'.
Summary: Beena R. Chandran is a debutant leading lady in the Malayalam movie 'Thadavu'. Beena shared the state award for best actor with Urvashi in the 54th Kerala State Film Awards. Beena, a teacher by profession, portrayed the role of an Anganwadi teacher in the movie 'Thadavu', which entitled her for the award