ബിഗ് ബോസ് ഹൗസിലേക്ക് ചുവടുവയ്‌ക്കാനുള്ള സ്വപ്നം പലരുടെയും മനസ്സിലുണ്ട്. ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള വഴിയാണ് ഈ ബിഗ് എൻട്രി. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏറ്റവും അടുത്തുള്ള മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുള്ള "മൈജി ബിഗ് എൻട്രി" ബൂത്തിൽ വച്ച് തങ്ങളേക്കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്യാം. ഈ വീഡിയോ 50 MB-യിൽ കൂടാതെ bb7.jiostar.com എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 10 ആണ്.
advertisement
പുതിയ പ്രതിഭകളെ കണ്ടെത്താനും ഇന്ത്യയിലെ ഏറ്റവും ചർച്ചാവിഷയമായ റിയാലിറ്റി ടെലിവിഷൻ ഷോയുടെ ഭാഗമാകാൻ അവർക്ക് ഒരു വേദി നൽകുക എന്നതുമാണ് ഈ മികച്ച അവസരത്തിലൂടെ ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും ലക്ഷ്യമിടുന്നത്. ഈ അസുലഭ അവസരം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അവരെ ബിഗ് ബോസ് എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ച് നടത്താനും മൈജി ബിഗ് എൻട്രി സഹായിക്കും.