TRENDING:

Kajol | കാജോള്‍ കോവിഡ് പോസിറ്റീവ്; വിവരം പങ്കുവെച്ച് താരം

Last Updated:

പനി കൊണ്ട് ചുവന്നിരിക്കുന്ന തന്റെ മൂക്ക് ആരും കാണേണ്ട എന്ന് കജോള്‍ കുറിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരാധകരുടെ പ്രിയ താരം കജോള്‍ (Kajol) കൊവിഡ് പോസിറ്റീവ് (Covid positive). സോഷ്യല്‍ മീഡിയയിലൂടെ കജോള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
advertisement

മകള്‍ നൈസയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് പനി കൊണ്ട് ചുവന്നിരിക്കുന്ന തന്റെ മൂക്ക് ആരും കാണേണ്ട എന്നതുകൊണ്ടാണ് മകളുടെ ചിത്രം ഒപ്പം ചേര്‍ക്കുന്നതെന്നും ലോകത്തിലെ ഏറ്റവും മധുരമുള്ള ചിരിയാണ് അവളുടേതെന്നും കജോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രിയങ്ക ചോപ്രയടക്കം നിരവധി സഹപ്രവര്‍ത്തകരും ആരാധകരുമാണ് കജോള്‍ വേഗത്തില്‍ തന്നെ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചിരിക്കുന്നതത്.

പുതുമുഖ നടന്മാരെ പാഠം പഠിപ്പിക്കാൻ അൽഫോൻസ് പുത്രൻ

പുതുമുഖ നടന്മാർക്കായി അഭിനയത്തിൽ ശ്രദ്ധിക്കേണ്ട ചില പാഠങ്ങൾ പങ്കുവച്ച് സംവിധായകൻ (Director) അൽഫോൻസ് പുത്രൻ (Alphonse Puthran). തന്റെ ഫേസ്ബുക്ക് പേജിലാണ് അൽഫോൻസ് പുതുമുഖങ്ങൾക്കായി ഏഴ് നിർദ്ദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്. അഭിനയത്തെക്കുറിച്ചുള്ള ഒരു ലേഖനം (Article on Acting) എന്ന തലക്കെട്ടിലാണ് അൽഫോൻസിന്റെ കുറിപ്പ്.

advertisement

ഇത് സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന അഭിനേതാക്കൾക്ക് വേണ്ടിയുള്ള എന്റെ ചില നിരീക്ഷണങ്ങളാണെന്നും അൽഫോൻസ് വ്യക്തമാക്കുന്നുണ്ട്. ഫീച്ചർ ഫിലിമുകളിലോ സീരീസുകളിലോ സീരിയലുകളിലോ (ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച എന്തും) എവിടെയുമാകട്ടെ ഒരു നല്ല നടനാകാൻ നിങ്ങൾ താഴെ പറയുന്ന ചില കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. തുടർന്ന് എണ്ണമിട്ട് ഇവ എന്തൊക്കെയാണെന്ന് വിശദീകരിക്കുന്നുമുണ്ട്. വിവിധ തരം ക്യാമറ ഷോട്ടുകളെക്കുറിച്ചാണ് പിന്നീട് അൽഫോൻസ് പറയുന്നത്.

1.ക്ലോസ് അപ്പ് ഷോട്ട് (Close up shot)

2. മിഡ് ക്ലോസ് അപ്പ് ഷോട്ട് (Mid Close Up Shot)

advertisement

3. മിഡ് ഷോട്ട് (Mid Shot)

4. നീ ഷോട്ട് (Knee shot)

5. ഫുൾ ഷോട്ട് (Full shot)

6. ലോംഗ് ഷോട്ട് (Long shot)

7. എക്സ്ട്രീം ലോംഗ് ഷോട്ട് / വൈഡ് ഷോട്ട് (Extreme long shot / Wide Shot)

കൂടാതെ ഒഎസ്എസ് (OSS) പോലുള്ള മറ്റ് ഷോട്ടുകളെക്കുറിച്ചും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറയുന്നു.

ചുരുക്കത്തിൽ: സിനിമയിൽ ലഭ്യമായ എല്ലാ തരം ഷോട്ടുകളിലും നിങ്ങൾ അഭിനയിക്കാനും നൃത്തം ചെയ്യാനും ഫൈറ്റ് ചെയ്യാനും പഠിക്കണം.

advertisement

ഉദാഹരണത്തിന് നിങ്ങൾ വൈഡ് ഷോട്ടിന് വേണ്ടി നടന്ന് നീങ്ങുന്നത് പോലെ ക്ലോസ് അപ്പ് ഷോട്ടിൽ നടന്നാൽ ഫ്രെയിമിൽ നിങ്ങളുടെ മുഖം ഉണ്ടാകില്ല. അതുകൊണ്ട് വൈഡ് ഷോട്ടിൽ നന്നായി അഭിനയിച്ചാലും ക്ലോസ് അപ്പ് ഷോട്ടിൽ നിങ്ങൾ മികച്ച പ്രകടനം നടത്താതിരുന്നാൽ അത് നിങ്ങളുടെ അഭിനയത്തെ ബാധിക്കും.

മുമ്പത്തെ ഷോട്ടിന് ശേഷം 5 മിനിറ്റ് കഴിഞ്ഞ് അടുത്ത ഒരു ഷോട്ട് എടുക്കാം. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞും ഇത് എടുക്കാം. അതുകൊണ്ട് ഷോട്ട് എടുക്കുന്ന സമയം കണക്കിലെടുക്കാതെ ഓരോ ഷോട്ടിന്റെയും മൂഡ് കൊണ്ടുവരാൻ നടൻ തിരക്കഥയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്നും അൽഫോൻസ് പുത്രൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

advertisement

അതുകൊണ്ടാണ് സിനിമയിലെ മികച്ച നടന്മാർക്ക് ഉയർന്ന പ്രതിഫലം ലഭിക്കുന്നത്. നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ നടനായിരിക്കാം. എന്നാൽ സിനിമയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ഒരു ഷോട്ടിനും മറ്റൊരു ഷോട്ടിനുമിടയിൽ സ്ഥിരത നിലനിർത്തുന്നത് എളുപ്പമുള്ള കാര്യമല്ല. ഇതിന് മനസ്സാന്നിധ്യം ആവശ്യമാണ്. അഭിനയം ഇഷ്ടപ്പെടുന്നവർ, നിങ്ങളുടെ ഫോണിൽ വിവിധ ഭാവങ്ങൾ വ്യത്യസ്ത ഷോട്ടുകളിൽ എടുത്ത് അഭിനയം പരിശീലിക്കണമെന്നും അൽഫോൻസ് പുത്രൻ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Kajol | കാജോള്‍ കോവിഡ് പോസിറ്റീവ്; വിവരം പങ്കുവെച്ച് താരം
Open in App
Home
Video
Impact Shorts
Web Stories