മോഹൻലാലിന്റെ പ്രവൃത്തിയുടെയും കരകൌശലത്തിന്റെയും ആരാധകനാണ് താനെന്നും ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ ലാളിത്യം ശരിക്കും ശ്രദ്ധേയമാണും ബച്ചൻ പറഞ്ഞു. എപ്പോഴും മോഹൻലാലിന്റെ ഒരു സമർപ്പിത ആരാധകനായി തുടരുമെന്നും അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. 2018ൽ അമിതാഭ് ബച്ചന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചിരുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉർന്ന ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ്.ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പുരസ്കാരം നൽകുന്നതെന്ന് വാർത്താ വിജ്ഞാപന മന്ത്രാലയം അറിയിച്ചു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 21, 2025 6:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ' മോഹൻലാലിന് അഭിനന്ദനമറിയിച്ച് അമിതാഭ് ബച്ചൻ