നോര്‍വീജിയന്‍ കോമഡി ഡ്രാമ ചിത്രം സെന്‍റിമെന്‍റല്‍ വാല്യുവിനാണ് മേളയിലെ മറ്റൊരു പ്രധാന പുരസ്കാരമായ ഗ്രാന്‍ഡ് പ്രീ പുരസ്കാരം ലഭിച്ചത്. "ദി സീക്രട്ട് ഏജന്റ്" എന്ന സിനിമയിലൂടെ ബ്രസീലിയൻ സംവിധായകനായ ക്ലെബർ മെൻഡോൻസ ഫിൽഹോ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വാഗ്നർ മൗറയ്ക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. "ദി ലിറ്റിൽ സിസ്റ്റർ" എന്ന ചിത്രത്തിലെ അഭിനയത്തിന് നാദിയ മെല്ലിറ്റി മികച്ച നടിക്കുള്ള പുരസ്കാരം നേടി. ജീൻ-പിയറി, ലൂക്ക് ഡാർഡെൻ (ചിത്രം: "യംഗ് മദേഴ്‌സ്") എന്നിവർക്കാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം
advertisement
ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷെയായിരുന്നു ജൂറിയെ നയിച്ചത്. അമേരിക്കൻ അഭിനേതാക്കളായ ഹാലെ ബെറി, ജെറമി സ്ട്രോംഗ്, ഇറ്റാലിയൻ താരം ആൽബ റോഹ്‌വാച്ചർ, ഫ്രഞ്ച്-മൊറോക്കൻ എഴുത്തുകാരി ലീല സ്ലിമാനി, ചലച്ചിത്ര നിർമ്മാതാക്കളായ ഡിയൂഡോ ഹമാഡി, ഹോംഗ് സാങ്-സൂ, പായൽ കപാഡിയ, കാർലോസ് റെയ്ഗദാസ് എന്നിവരും ജൂറി പാനൽ അംഗങ്ങളായിരുന്നു.