ചന്ദ്ര കലണ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാം മതത്തിലെ ആഘോഷ ദിനങ്ങൾ തീരുമാനിക്കപ്പെടുന്നത്. ഈ കലണ്ടറിലെ ഒന്പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികൾ നോമ്പ് നോക്കുന്നത്. റമദാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദുൽ ഫിത്ർ.
ഒരു മാസം നീണ്ടു നിന്ന നോമ്പിന് ശേഷമാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേറ്റത്. കോവിഡ് രോഗവ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണവും കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും. ബന്ധുക്കളുടെയും അയല്‍ വീടുകളിലേക്കുമുള്ള സന്ദര്‍ശനവും ഇത്തവണ ലോക്ക്ഡൌൺ കാരണം ഉണ്ടാകില്ല. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും വീടുകളിൽ നടത്തേണ്ടി വരും.
advertisement
എന്നിരുന്നാലും ഈദിനു മാറ്റുകുറയ്ക്കാതെ തന്നെ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ എല്ലാപേരും ഈദ് ആശംസിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുതിർന്ന താരങ്ങൾ ഉൾപ്പെടെ ഈദ് ആശംസിച്ചു.
ഇസ്ലാമിക വിശ്വാസം അനുസരിച്ച് ഓരോ മാസവും തുടങ്ങുന്നത് ചന്ദ്രക്കല കാണുന്നതിനെ അടിസ്ഥാനമാക്കിയാണ്. റമദാ൯ 29 ന് ചന്ദ്ര൯ പ്രത്യക്ഷപ്പെട്ടാൽ അടുത്ത ദിവസം ശവ്വാൽ ഒന്നാം തീയതിയായി പ്രഖ്യാപിക്കുകയും അതേ ദിവസം പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും. അല്ലാത്ത പക്ഷം റമദാ൯ മുപ്പത് ദിവസം പൂർത്തീകരിച്ച് തൊട്ടടുത്ത ദിവസമാണ് വിശേഷ ദിവസമായി ആചരിക്കുക.