TRENDING:

18 വർഷങ്ങൾക്ക് ശേഷം വീണ്ടും വന്ന് ട്രെൻഡിങ് ലിസ്റ്റിൽ കയറി മോഹൻലാലിന്റെ 'ചെട്ടികുളങ്ങര ഭരണിനാളിൽ...'

Last Updated:

ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിലെ യൂത്തൻ ഓളം പരത്തി ചെട്ടികുളങ്ങര എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി നീണ്ട 18 വർഷങ്ങൾക്ക് ശേഷം റീ-റിലീസ് ചെയ്യുന്ന മോഹൻലാൽ (mohanlal) ചിത്രം ഛോട്ടാ മുംബൈയിലെ (Chotta Mumbai) ചെട്ടികുളങ്ങര ഭരണിനാളിൽ... (Chettikulangara Bharaninaalil) എന്ന് തുടങ്ങുന്ന ഗാനം. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിലെ യൂത്തൻ ഓളം പരത്തി ചെട്ടികുളങ്ങര എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങും ആരംഭിച്ചിരിക്കുകയാണ്.
ചെട്ടികുളങ്ങര ഭരണിനാളിൽ...
ചെട്ടികുളങ്ങര ഭരണിനാളിൽ...
advertisement

ബുക്കിംഗ് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സിനിമയുടെ ഫസ്റ്റ് ഡേ ഷോകളുടെ ടിക്കറ്റുകൾ ഫാസ്റ്റ് ആയി വിറ്റഴിയുകയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി. നായരമ്പലം ആയിരുന്നു.

ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. പി. ആർ.ഒ.: പി. ശിവപ്രസാദ്.

advertisement

Summary: Mohanlal movie Chotta Mumbai is re-releasing in big screens on June 6, 2025. Ahead of the release, the song Chettikulangara Bharaninaalil... has been released on YouTube. In a day after the release, the song got into the trending charts and has retained number 5 spot on the list

മലയാളം വാർത്തകൾ/ വാർത്ത/Film/
18 വർഷങ്ങൾക്ക് ശേഷം വീണ്ടും വന്ന് ട്രെൻഡിങ് ലിസ്റ്റിൽ കയറി മോഹൻലാലിന്റെ 'ചെട്ടികുളങ്ങര ഭരണിനാളിൽ...'
Open in App
Home
Video
Impact Shorts
Web Stories