TRENDING:

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം ഏപ്രില്‍ 16ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Last Updated:

പൃഥ്വിരാജ് സുകുമാരന്‍, ഉര്‍വശി, ബ്ളെസി, വിജയരാഘവന്‍, റസൂല്‍ പൂക്കുട്ടി, വിദ്യാധരന്‍ മാസ്റ്റര്‍, ജിയോ ബേബി, ജോജു ജോര്‍ജ്, റോഷന്‍ മാത്യൂ, സംഗീത് പ്രതാപ് തുടങ്ങി 48 ചലച്ചിത്രപ്രതിഭകള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2025 ഏപ്രില്‍ 16 ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 6.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഷാജി എന്‍. കരുണിന് മുഖ്യമന്ത്രി സമ്മാനിക്കും.
News18
News18
advertisement

പൃഥ്വിരാജ് സുകുമാരന്‍, ഉര്‍വശി, ബ്ളെസി, വിജയരാഘവന്‍, റസൂല്‍ പൂക്കുട്ടി, വിദ്യാധരന്‍ മാസ്റ്റര്‍, ജിയോ ബേബി, ജോജു ജോര്‍ജ്, റോഷന്‍ മാത്യൂ, സംഗീത് പ്രതാപ് തുടങ്ങി 48 ചലച്ചിത്രപ്രതിഭകള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.

ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, വി.കെ പ്രശാന്ത് എം.എല്‍.എ., മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്, ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ടി.വി. ചന്ദ്രന്‍, ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സുധീര്‍ മിശ്ര, രചനാവിഭാഗം ജൂറി ചെയര്‍പേഴ്സണ്‍ ഡോ. ജാനകി ശ്രീധരന്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ് എന്നിവര്‍ പങ്കെടുക്കും.

advertisement

വൈകിട്ട് ആറു മണിക്ക് അവാര്‍ഡ് സമര്‍പ്പണച്ചടങ്ങിനു മുമ്പും പുരസ്‌കാരസമര്‍പ്പണത്തിനു ശേഷവുമായി സ്റ്റീഫന്‍ ദേവസ്സിയുടെ സോളിഡ് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ഉണ്ടായിരിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Chief Minister Pinarayi Vijayan will handover the Kerala State Film Awards 2023 in Thiruvananthapuram on April 16, 2025. Minister Saji Cherian will preside over. Prithviraj Sukumaran, Urvashi, Blessy, Vijayaraghavan, Resul pookutty, Vidyadharan Master, Jeo baby, Joju George, Roshan Mathew and Sangeeth Prathap are among the 48 recipients. A music sow by Stephen Devassy and his band is scheduled on the day

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം ഏപ്രില്‍ 16ന് മുഖ്യമന്ത്രി നിര്‍വഹിക്കും
Open in App
Home
Video
Impact Shorts
Web Stories