TRENDING:

ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി: ചോറ്റാനിക്കര അമ്മയുടെ കഥ, എം. മോഹനന്റെ സംവിധാനത്തിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം വരുന്നു

Last Updated:

ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി' എന്നാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചോറ്റാനിക്കര അമ്മയുടെ കഥ അഭ്രപാളികളിൽ എത്തിക്കാൻ ഗോകുലം ഗോപാലനും കൂട്ടരും. മലയാള സിനിമയിൽ ഇന്നിതുവരെ കാണാത്ത കൂട്ടുകെട്ടിൽ ഒരു ചിത്രത്തിന്റെ അനൗൺസ്മെന്റ് ഇതാ പ്രേക്ഷകരികിലേക്ക് എത്തിയിരിക്കുന്നു. 'മാളികപ്പുറം' എന്ന ബ്ലോക്ക്ബസ്റ്റർ ഡിവോഷണൽ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ളയുടെ രചനയിൽ പ്രേക്ഷകരെ വെള്ളിത്തിത്തിരയിൽ സിനിമയോടൊപ്പം കൂട്ടിക്കൊണ്ട് പോയ സംവിധായകൻ എം. മോഹനനും മികവുറ്റ സിനിമകൾ നൽകിയ മലയാളികളുടെ ഗോകുലം ഗോപാലനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി
ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി
advertisement

ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി' (Chottanikkara Lakshmikutty) എന്നാണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചോറ്റാനിക്കര ലക്ഷ്മികുട്ടിയുടെ കോ പ്രൊഡ്യൂസേഴ്‌സ് ബൈജു ഗോപാലനും വി.സി. പ്രവീണുമാണ്. എക്സികുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. ചിത്രത്തെക്കുറിച്ച്‌ ഗോകുലം ഗോപാലൻ പറഞ്ഞ വാക്കുകൾ: " ചില സിനിമകൾ ഒരു നിയോഗമാണ്… ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹത്തോടെ, ശ്രീ ഗോകുലം മൂവീസ് മലയാളികൾക്കായി ഭക്തിസാന്ദ്രമായ ഒരു ചലച്ചിത്ര നിർമ്മാണത്തിന് തുടക്കം കുറിക്കുകയാണ്. ‘മാളികപ്പുറം’ നമുക്കു സമ്മാനിച്ച എഴുത്തുകാരൻ അഭിലാഷ് പിള്ളയും, ‘അരവിന്ദന്റെ അതിഥികൾ’ സമ്മാനിച്ച സംവിധായകൻ എം. മോഹനും ഒന്നിച്ച്, വിശ്വാസത്തിന്റെയും ദൈവികതയുടെയും വേരുകൾ പുതിയ തലമുറയിലേക്ക് നയിക്കുന്ന ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’.

advertisement

അമ്മയെയും ആനയെയും ഇഷ്ടപെടുന്ന മലയാളികൾക്ക് വേണ്ടി തെന്നിന്ത്യയിലെ മികച്ച താരങ്ങൾ ഒന്നിക്കുന്ന ഈ സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കും. നിങ്ങളുടെ പ്രാർത്ഥനകളും, സ്നേഹവും ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ.

ഇത് ഒരു സിനിമ മാത്രമല്ല… ഒരു അനുഭവമാണ്! ഒരുപക്ഷേ, എന്റെ സിനിമാ ജീവിതത്തിലെ ഒരു വലിയ നിയോഗം കൂടിയാകാം." ഗോകുലം ഗോപാലൻ സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ ഇങ്ങനെ. ചിത്രത്തിലെ പ്രധാന താരങ്ങളെയും അണിയറപ്രവർത്തകരെയും വരും നാളുകളിൽ പ്രഖ്യാപിക്കും എന്നും നിർമ്മാതാക്കൾ അറിയിച്ചു. പി.ആർ.ഒ.- പ്രതീഷ് ശേഖർ.

advertisement

Summary: Gokulam Gopalan, Abhilash Pillai and M. Mohanan are coming together for the making of the Malayalam movie Chottanikkara Lakshmikutty, a film based on the legend of the deity Chottanikkara Bhagavathy

മലയാളം വാർത്തകൾ/ വാർത്ത/Film/
ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി: ചോറ്റാനിക്കര അമ്മയുടെ കഥ, എം. മോഹനന്റെ സംവിധാനത്തിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം വരുന്നു
Open in App
Home
Video
Impact Shorts
Web Stories