കോവിഡ് പ്രതിസന്ധി കാരണം റിലീസ് മാറ്റിവച്ച ചിത്രം 'വൺ' മമ്മൂട്ടിയെ മുഖ്യമന്ത്രി കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമയാണ്. കടയ്ക്കൽ ചന്ദ്രൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയോടനുബന്ധിച്ച് തിരുവനന്തപുരത്തെത്തിയപ്പോൾ മമ്മൂട്ടി മുഖ്യമന്ത്രിയെ ഓഫീസിലെത്തി സന്ദർശിച്ചിരുന്നു. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് 'വൺ'. ഇതിന് മുൻപും മുഖ്യമന്ത്രിയും മമ്മൂട്ടിയും വേദി പങ്കിട്ടിട്ടുണ്ട്.
കൂടാതെ മമ്മൂട്ടി പിണറായി വിജയനെ വെള്ളിത്തിരയിൽ അവതരിപ്പിക്കും എന്ന് ഇടയ്ക്ക് അഭ്യൂഹമുണ്ടായിരുന്നു. പിണറായി വിജയന്റെ രൂപത്തിലെ നടൻ മമ്മൂട്ടിയുടെ സ്കെച്ച് 2020 ഏപ്രിൽ മാസത്തിൽ വൈറലായിരുന്നു.
advertisement
സേതു ശിവാനന്ദൻ എന്ന കലാകാരൻ ഭാവനയിൽ സൃഷ്‌ടിച്ച സ്കെച്ചായിരുന്നത്. "മുഖ്യമന്ത്രി ശ്രീ പിണറായി വിജയനായി നമ്മുടെ സ്വന്തം മമ്മുക്ക വന്നാൽ (എന്റെ കാഴ്ചപ്പാടിൽ ) എങ്ങനെയായിരിക്കും ലുക്ക് എന്ന് ചെയ്തു നോക്കിയതാണ് ...സിനിമക്ക് വേണ്ടി ചെയ്ത കോൺസെപ്റ് ചിത്രമല്ല ഇത്." എന്ന് കലാകാരൻ വിശദീകരണവും നൽകിയിരുന്നു.