ദുൽഖർ നായകനായ തെലുങ്ക് ചിത്രം സീതാരാമം സൂപ്പർ ഹിറ്റായി മുന്നേറുന്നതിനിടയിലാണ് സ്വാതന്ത്ര്യ ദിനത്തിൽ സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി താരം എത്തിയത്.
Also Read- 76 ാം സ്വാതന്ത്ര്യ ദിന ആഘോഷം; ദേശീയ പതാക ഉയർത്തി ബോളിവുഡ് താരങ്ങൾ
ഓപ്പണ്‍ ജീപ്പില്‍ പോലീസ് ബുള്ളറ്റുകളുടെ അകമ്പടിയോടെയാണ് ദുൽഖർ സൽമാൻ എത്തിയത്. തുടർന്ന് ദേശീയ പതാക ഉയര്‍ത്തിയ ഫ്ലാഗ് സല്യൂട്ട് നല്‍കി.
advertisement
മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ പങ്കെടുക്കുന്ന ചടങ്ങിൽ മലയാളത്തിന്റെ പ്രിയ നടൻ അതിഥിയായി എത്തിയത് ആരാധകരും ആഘോഷിക്കുകയാണ്. ദുൽഖർ മലയാളത്തിന്റെ മാത്രം നടനല്ലെന്നും പാൻ ഇന്ത്യൻ നടനാണെന്നും ആരാധകർ പറയുന്നു. തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാറാണ് ദുൽഖർ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. തെലുങ്കിൽ നിരവധി സൂപ്പർസ്റ്റാറുകളുണ്ടായിട്ടും ദുൽഖറിനെ അതിഥിയായി ക്ഷണിച്ചത് ആരാധകരും ആഘോഷിക്കുന്നു.
നേരത്തേ, ബോളിവുഡ് ചിത്രങ്ങളിലും വേഷമിട്ട ദുൽഖർ, മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാരാമം. ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടിയും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു.
ചിത്രത്തിൽ ലഫ്റ്റനന്‍റ് റാം എന്ന പട്ടാളക്കാരന്‍റെ വേഷമാണ് ദുൽഖർ അവതരിപ്പിക്കുന്നത്. മറാത്തി നടി മൃണാൾ ഠാക്കൂർ ആണ് ചിത്രത്തിലെ നായിക. മൃണാളിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ രശ്മിക മന്ദാനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.