TRENDING:

മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും ഹൈക്കോടതി നിർദേശം

Last Updated:

തന്റെ അനുവാദമില്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

advertisement
മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും കർശന നിർദേശം നൽകി ഡൽഹി ഹൈക്കോടതി. തന്റെ അനുവാദമില്ലാതെ രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ലിങ്കുകൾ നീക്കം ചെയ്ത വിവരം നാല് മണിക്കുള്ളിൽ കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
News18
News18
advertisement

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നടന്റെ ശബ്ദം ക്ലോൺ ചെയ്ത് ഓൺലൈൻ ലോട്ടറികൾക്കും ലേണിങ് ആപ്പുകൾക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നതായി മോഹൻലാലിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകളിലൂടെ സാധാരണക്കാർ വൻതോതിൽ കബളിക്കപ്പെടുന്നുണ്ടെന്നും ഇത് തടയാൻ കർശന നടപടി വേണമെന്നും മോഹൻലാൽ ഹർജിയിലൂടെ ആവശ്യപ്പെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും സമാനമായ പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സെലിബ്രിറ്റികളുടെ ശബ്ദവും രൂപവും അവരുടെ സമ്മതമില്ലാതെ വാണിജ്യ ലാഭത്തിനും തട്ടിപ്പുകൾക്കുമായി ഉപയോഗിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാലിന്റെ വ്യാജ വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും ഹൈക്കോടതി നിർദേശം
Open in App
Home
Video
Impact Shorts
Web Stories