സംഭവത്തെ കുറിച്ചുള്ള വാർത്ത നൽകുമ്പോൾ തന്റെ പേര് മറയ്ക്കരുതെന്നും ഹണി റോസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. കണ്ണൂരിൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഉദ്ഘാടന വേദിയിൽ അപമാനകരമായി പെരുമാറിയപ്പോൾ ഉള്ളിൽ കനത്ത വേദനയുണ്ടായെങ്കിലും ചടങ്ങ് അലങ്കോലമാക്കേണ്ട എന്ന ചിന്തയിലാണു ചിരിച്ചുനിന്നതെന്നും നടി സൂചിപ്പിച്ചു.
പിന്നീട് ലൈംഗിക അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പിന്തുടരുകയായിരുന്നു എന്നും നടിയുടെ പരാതിയിലുണ്ട്. തലശ്ശേരിയിലെ ബ്യൂട്ടി പാർലർ ആൻഡ് ജിം ഉദ്ഘാടന സ്ഥലത്തെത്തിയ പ്രതി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം,
advertisement
ചെമ്മണൂർ ജ്വല്ലേഴ്സിന്റെ തൃപ്രയാർ ഷോറൂമിന്റെ ഉദ്ഘാടനത്തിനു വിളിച്ചെങ്കിലും പങ്കെടുക്കാൻ താൽപര്യം ഇല്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് പ്രതികാരബുദ്ധിയോടെ പല അഭിമുഖങ്ങളിലും അനാവശ്യമായി തന്റെ പേരു പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന അസഭ്യ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയത്. നടിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെയാണ് കേസ് നൽകിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഇക്കാര്യം ഹണി റോസ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു.