ആഭ്യന്തര ബോക്സോഫീസിൽ, ദേവര 250 കോടി രൂപയിലേക്ക് കുതിക്കുകയാണെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യവാരം സിനിമ 215.6 കോടി രൂപയാണ് നേടിയത്. തുടർന്നുള്ള ദിവസങ്ങളിലായി 28.15 കോടി രൂപയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ 243.75 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള ഇന്ത്യൻ ബോക്സ്ഓഫീസ് കളക്ഷൻ. ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻടിആറും ഒന്നിച്ച ചിത്രമാണ് ദേവര. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവര കേരളത്തിൽ വിതരണത്തിനെത്തിച്ചത്. സെപ്റ്റംബർ 27 ന് പുറത്തിറങ്ങിയ ചിത്രം ഇതുവരെ കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് രണ്ട് കോടിയോളമെന്നാണ് സൂചന.
advertisement
ജാൻവി കപൂർ ആണ് ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായി എത്തിയത്. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ജൂനിയർ എൻ ടി ആർ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ 'ഭൈര' എന്ന വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അലിഖാൻ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.