TRENDING:

ധീ: മലയാളി കൂട്ടായ്മയിൽ സംസ്കൃത ഭാഷയിലൊരുക്കുന്ന ആദ്യ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ

Last Updated:

ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ 'പുണ്യകോടി'ക്ക് (Punayakodi) ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് 'ധീ'. പൂർണ്ണമായും സംസ്കൃത ഭാഷയിൽ നിർമിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയാണ് 'ധീ'. പുണ്യകോടി സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ രവിശങ്കർ വെങ്കിടേശ്വരനാണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ അണിയറ പ്രവർത്തകർ മുഴുവനും മലയാളികളാണെന്നത് ശ്രദ്ധേയമാണ്.
ധീ
ധീ
advertisement

ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു.

ഇൻഫോസിസിലെ മുൻ ഉദ്യേഗസ്ഥനായിരുന്ന രവിശങ്കർ, മീഡിയ, അനിമേഷൻ മേഖലകളിലെ തൻ്റെ 30 വർഷത്തെ അനുഭവ സമ്പത്ത് ഈ സിനിമയ്ക്കായി ഉപയോഗിക്കുന്നു.

വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അനിമേഷൻ ഇൻഡസ്ട്രികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും ടെക്നിക്കൽ സഹായത്തിനും സംവിധായകൻ ഈ വേളയിൽ നന്ദി അറിയിക്കുന്നു.

ഇന്ത്യയിലെ മുൻനിര അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായ പപ്പറ്റിക്ക മീഡിയ, ലോകോത്തര നിലവാരത്തിലുള്ള വിദഗ്ദ്ധ ടെക്നീഷ്യന്മാരുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ തനതായ സംസ്കാരവും കലാരീതികളും അനിമേഷൻ്റെ സഹായത്തോടെ ആഗോള തലത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്.

advertisement

നിർമ്മാണത്തിൻ്റെ പ്രാരംഭ ഘട്ടത്തിലെത്തി നിൽക്കുന്ന സിനിമയുടെ നിർമ്മാണത്തിനും വിതരണത്തിനും സഹായം ലഭിക്കാൻ ഇന്ത്യയിലും വിദേശത്തുമുള്ള ഒടിടി പാർട്ട്ണർമാരെയും കോ-പ്രൊഡ്യൂസർമാരെയും തേടുന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.

Summary: Dhee, touted as India's first Sanskrit sci-fi animation movie, has been announced. The film is directed by Ravishankar Venkiteswaran, director of the Sanskrit movie Punyakodi

മലയാളം വാർത്തകൾ/ വാർത്ത/Film/
ധീ: മലയാളി കൂട്ടായ്മയിൽ സംസ്കൃത ഭാഷയിലൊരുക്കുന്ന ആദ്യ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ
Open in App
Home
Video
Impact Shorts
Web Stories