TRENDING:

Am Ah | സെക്രട്ടറി അവറാന് ശേഷം പോത്തേട്ടൻ മിന്നിക്കുമോ? 'അം അഃ' തിയേറ്ററിൽ

Last Updated:

തമിഴ്‌ താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദിലീഷ് പോത്തനും (Dileesh Pothan) ജാഫർ ഇടുക്കിയും മത്സരിച്ചഭിനയിച്ച, ഇടുക്കിയുടെ നിഗൂഢതകൾ പശ്ചാത്തലമാക്കി ഇമോഷണൽ ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രം ‘അം അഃ’ (Am Ah) തിയേറ്ററിൽ. റൈഫിൾ ക്ലബ് എന്ന സിനിമയിലെ സെക്രട്ടറി അവറാൻ എന്ന കഥാപാത്രം തകർത്തഭിനയിച്ച ശേഷം, ദിലീഷ് പോത്തൻ അഭിനയിക്കുന്ന സിനിമയാണിത്. ‘പേരിലെ പുതുമ കഥയിലും’ എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ അന്വർത്ഥമാക്കുന്ന ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു. കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്.
അം അഃ
അം അഃ
advertisement

തമിഴ്‌ താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. സസ്പെൻസ് ഡ്രാമ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി.ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

ഇടുക്കിയുടെ മനോഹരമായ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ.എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ.

advertisement

എഡിറ്റിംഗ് - ബിജിത് ബാല, കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത് അമ്പാടി, കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ, അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി, സ്റ്റിൽസ് - സിനറ്റ് സേവ്യർ, പി. ആർ.ഒ. - മഞ്ജു ഗോപിനാഥ്, ഡിസൈൻസ്, പബ്ലിസിറ്റി - യെല്ലോടൂത്ത്സ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Dileesh Pothan and Jaffar Idukki movie 'Am Ah' has been released

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Am Ah | സെക്രട്ടറി അവറാന് ശേഷം പോത്തേട്ടൻ മിന്നിക്കുമോ? 'അം അഃ' തിയേറ്ററിൽ
Open in App
Home
Video
Impact Shorts
Web Stories