'ഡിയർ സ്റ്റുഡന്റസ്' എന്ന സിനിമയുടെ ലൊക്കേഷനിൽ ചെന്ന് പുള്ളിയുടെ ക്യാരവനിൽ കയറിയതും ഞാൻ ഒന്ന് ഞെട്ടി. കഴിഞ്ഞ കുറേ നാളുകളായി ഞാൻ ഇടക്കിടെ കാണുന്ന നിവിൻ പോളി അല്ല. കണ്ണിൽ ഒരു പുതു വെളിച്ചം - വാക്കിലും നോക്കിലും ഒരു പുതു തെളിച്ചം.. !! ആഹാ ചിരിക്കൊക്കെ ആ ഒരു പഴയ ചാം - ആ ഒരു അഴക്... ഐവ!!! ചെക്കന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.. - ഞാൻ മനസ്സിൽ പറഞ്ഞൂ..
advertisement
ക്യാരവനിൽ കയറിയ പാടെ ആശാൻ വന്ന് ഇങ്ങോട്ട് കൈ തന്ന് ഹെഡിങ് -
'എന്താണ്.. മോനേ.. സുഖല്ലേ..?' പുഞ്ചിരിതൂകിയുള്ള ആ ഒരു 'നിവിൻ ശൈലി' യിലുള്ള ചോദിക്കലിൽ മനസ്സിലായി.. ആള് പൊളി മൂഡിലാണ്.. ഞാൻ ചോദിച്ചൂ, 'എന്താണ് ആകെ ഒരു തെളക്കം..??' മുന്നിൽ ഇരിക്കുന്ന ഫിഷ് - സാലഡ് ബൗളിൽ ഫോർക്ക് എടുത്ത് ഗ്രിൽഡ് ഫിഷിന്റെ മർമ്മം നോക്കി കുത്തിയെടുത്ത് ലറ്റ്യൂസും ചേർത്ത് ഒരു കൊമ്പനെ പോലെ ആശാൻ വായിലാക്കി ചവച്ച് പറഞ്ഞൂ..
'ഇനി നീ നോക്കിക്കോടാ ഞാനൊരു പിടിയങ്ങ് പിടിക്കാൻ പോവാ'..
ചവച്ച് കൊണ്ട് എന്നെ നോക്കി പുള്ളി കണ്ണിറുക്കി ഒരു ക്രൗര്യ ചിരിയങ്ങ് ചിരിച്ചൂ.. അത്രേം ടെൻഡർ ആയ ജ്യൂസി ഗ്രിൽഡ് ഫിഷിൽ നിന്നും ഞാൻ വെള്ളം ഇറക്കാതിരിക്കാൻ പാട് പെട്ട് പുള്ളിയുടെ മുഖത്ത് നോക്കിയതും.. എൻ്റെ ഗ്രിൽഡ് ഫിഷിലേക്കുള്ള ലുക്ക് ശ്രദ്ധിച്ചിട്ടാണോ എന്ന് അറിയില്ല, ആശാൻ ആ പ്ലേറ്റ് അപ്പുറത്തേക്ക് മാറ്റി സേഫാക്കി വെച്ച് (ഒരു മെയ്ഡപ്പ് ആയി പറഞ്ഞതല്ല!! ലിറ്ററലി ഹി ഡിഡ് ദാറ്റ്! 'വർഷങ്ങൾക്ക് ശേഷം' സിനിമയിലെ ആ സീക്ക്വൻസ് വിനീത് ഏട്ടൻ നിവിൻ്റെ റിയൽ ലൈഫിൽ മുന്നേ എപ്പോഴെങ്കിലും നടന്നത് റീക്രിയേറ്റ് ചെയ്തതാണോ എന്ന് പോലും ഞാൻ സംശയിച്ച് പോയി) നിവിൻ ബ്രോ എന്നോട് കൈ മുന്നിലെ കണ്ണാടി ടേബിളിൽ അടിച്ച് പറഞ്ഞൂ.. 'നീ ഈ എനിക്ക് വന്ന ഈ ചെറിയ മാറ്റം ഒന്നും നോക്കണ്ട.. ഇനി ഒരു വരുന്ന രണ്ട് മാസം കഴിഞ്ഞ് നീ കണ്ടോ മോനെ…' ഞാൻ പറഞ്ഞൂ, 'ബ്രോ ഫുൾ പവറിൽ പൊളിക്ക് ബ്രോ..… ഞാൻ എന്നല്ല നാട്ടിലേ നിവിൻ പോളിയേ ഇഷ്ടപ്പെടുന്നവർ- സകല ഫാൻസും കാത്തിരിക്കാ…'! 'യെസ്!' - ചെക്കൻ സെറ്റ് മൂഡിൽ..
അന്ന് കഴിഞ്ഞ് പിന്നെ ഞാൻ കാണുന്നത് രണ്ട് മാസത്തിന് ശേഷം ആശാൻ്റെ പുതിയ ഫ്ലാറ്റിൽ വെച്ചാണ്.. ഫ്ലാറ്റ് മാത്രമായിരുന്നില്ല പുതിയത്, പുതിയ ലുക്കിൽ, പഴയതിനേക്കാളും പ്രസരിപ്പ് ഉള്ള നിവിൻ പോളി..!!! ശെടാ!! മച്ചാൻ രണ്ടും കൽപ്പിച്ച മട്ടാണെന്നാ തോന്നുന്നേ… ! അതാ നിവിൻ പണ്ട് പറഞ്ഞ് വിട്ട കളരിയാശാനെ നിവിൻ തന്നെ തിരിച്ച് കൊണ്ട് വന്നിരിക്കുന്നൂ.. !! ഒരു കുഞ്ഞ് പോലും അറിയാതെ ചെക്കൻ തന്നെ ട്രയിനിംഗ് എല്ലാം തുടങ്ങിയിരിക്കുന്നൂ.. !! അടിപൊളി!!
അന്ന് എനിക്ക് അത്രയും പ്രിയപ്പെട്ട ഒരു നൈറ്റ് ആയിരുന്നൂ- കുട്ടുവിനൊപ്പം പുള്ളിയുടെ ഹോം തീയറ്ററിൽ നിവിൻ എന്നെ കൊണ്ട് പോയി, ഇഷ്ടപ്പെട്ട സിനിമകൾ ഇഷ്ടപ്പെട്ട ഴോൺറകൾ കുറേ.. തമാശകൾ.. കുറേ ഫ്യൂച്ചർ പ്ലാനുകൾ..
അങ്ങനെ കുറേ സംസാരിച്ച് അവസാനം ഇറങ്ങാൻ നേരം ഞാൻ പറഞ്ഞൂ, "മൊത്തം ലുക്ക് തന്നെ മാറിട്ടോ ഈ പിടി തന്നെ പിടിച്ചോ.. സെറ്റ് ആണ്!!" പുള്ളി പുഞ്ചിരിച്ച് പറഞ്ഞൂ, "എടാ തീർന്നിട്ടില്ല… ഞാൻ തുടങ്ങീട്ടേ ഉള്ളൂ.. “
ഞാൻ ആ നിമിഷം ഉറപ്പിച്ചൂ.. എൻ്റെ തോന്നൽ മാത്രം അല്ല, നിവിൻ ശരിക്കും രണ്ടും കൽപ്പിച്ചാ.. ഞാൻ ആഗ്രഹിക്കുന്ന നിവിൻ പോളിയേ ഞാൻ അന്ന് അവിടെ കണ്ടൂ.. എൻ്റെ നായകനെ ഞാൻ അവിടെ കണ്ടൂ..