TRENDING:

അമിതാഭ് ബച്ചനെ 'ഡോൺ' ആക്കിയ സംവിധായകൻ ചന്ദ്ര ബരോട്ട് അന്തരിച്ചു

Last Updated:

ഏഴു വർഷത്തോളമായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ചന്ദ്ര ബരോട്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ബോളിവുഡ് സംവിധായകൻ ചന്ദ്ര ബരോട്ട് (86) അന്തരിച്ചു. മുംബൈയിലെ ബാന്ദ്രയിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മരണ വിവരം ചന്ദ്ര ബരോട്ടിന്റെ ഭാര്യ ദീപ ബാരോട്ടാണ് മാധ്യമങ്ങളെ അറിയിച്ചത്.
News18
News18
advertisement

1978-ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്റെ ക്ലാസിക് ചിത്രം 'ഡോൺ' സംവിധാനം ചെയ്തത് ചന്ദ്ര ബരോട്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയയിലാണ് ചന്ദ്ര ബരോട്ട് ജനിച്ചത്. പിന്നീട് ഇന്ത്യയിലേക്ക് താമസം മാറുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യൻ സിനിമയിലേക്ക് പ്രവേശിക്കുന്നത്.

സംവിധാന രം​ഗത്തേക്ക് പ്രവേശിച്ചത് ബച്ചനെ നായകനാക്കിയുള്ള ഡോൺ എന്ന ചിത്രത്തിലൂടെ തന്നെയായിരുന്നു. ഹം ബജ ബജാ ദേംഗേ, പ്യാർ ബാരാ ദിൽ, അശ്രിതാ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1989-ൽ അദ്ദേഹം ബംഗാളി ചിത്രമായ ആശ്രിത സംവിധാനം ചെയ്തു. ഇതിന് 3 കോടിയോളം രൂപ വരുമാനമായി ലഭിച്ചു. 1991-ൽ പ്യാർ ഭാര ദിൽ സംവിധാനം ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
അമിതാഭ് ബച്ചനെ 'ഡോൺ' ആക്കിയ സംവിധായകൻ ചന്ദ്ര ബരോട്ട് അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories