മേജർ രവിയുടെ ഫേസ്ബുക്ക് ലൈവിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ ,' ഒരു തിരക്കഥ കേട്ട് കഴിഞ്ഞ് ഒക്കെ പറഞ്ഞാല്‍ പിന്നെ അദ്ദേഹം സിനിമയില്‍ ഇടപെടാറില്ല. സിനിമ റിലീസ് ആവുന്നതിനുമുമ്പ് അദ്ദേഹം ഫുള്‍ സിനിമ കാണില്ല. കീര്‍ത്തിചക്ര പോലും അദ്ദേഹം കണ്ടിട്ടില്ല. റിലീസിന് മുമ്പ് സിനിമ കാണുന്ന സ്വഭാവം ഇല്ല. ഈ സിനിമക്കും അത് തന്നെയാണ് സംഭവിച്ചത്. അദ്ദേഹത്തിന് വളരെയധികം മാനസികമായി വിഷമമുണ്ട്. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് ഫസ്റ്റ് ഷോ കണ്ടത്. അതില്‍ കണ്ടിട്ടുള്ള പ്രശ്നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അദ്ദേഹം കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇത്. ഒരു മണിക്കൂറിന് ശേഷമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വരുന്നത്. ഡബ്ബ് ചെയ്യുന്ന ഭാഗങ്ങള്‍ മാത്രമേ അദ്ദേഹം കാണൂ. ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും. അദ്ദേഹം അത് ചെയ്യുമെന്ന ഉറപ്പ് എനിക്കുണ്ട്.'
advertisement
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മാര്‍ച്ച് 27-നാണു എമ്പുരാൻ ആഗോള റിലീസായി തീയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചിത്രത്തിലെ വിവാദ രംഗങ്ങളില്‍ പലതും സ്വമേധയാ ഒഴിവാക്കാനുള്ള നീക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അതേസമയം, സിനിമയ്‌ക്കെതിരേ സംഘപരിവാര്‍ അനുകൂലികളില്‍നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.പല ബിജെപി പ്രവര്‍ത്തകരും സിനിമയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തി. സെൻസറിങ് വേളയിൽ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം.