TRENDING:

'നല്ല സമയ'ത്തിന് ശേഷം 'ബാഡ് ബോയ്‌സ്'; പുതിയ ചിത്രം പ്രഖ്യാപിച്ച് ഒമര്‍ ലുലു

Last Updated:

'ബാഡ് ബോയ്സ്' ബ്ലോക്ക് ബസ്റ്റര്‍ ആയിരിക്കുമെന്നും ഒമര്‍ ലുലു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
‘നല്ല സമയം’ എന്ന ചിത്രത്തിന് പിന്നാലെ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ബാഡ് ബോയ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ ലുലു തന്നെയാണ് ചിത്രത്തിന്റെ ടൈറ്റൽ പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement

നിരവധി പുതുമുഖങ്ങൾക്ക് ചിത്രത്തിൽ അവസരമുണ്ടാകുമെന്ന് ഒമർലുലു വ്യക്തമാക്കി. മുന്‍ ചിത്രങ്ങളായ ‘ഹാപ്പി വെഡിങ്’, ‘ചങ്ക്സ്’ പോലെ ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും പുതിയ ചിത്രമെന്ന് ഒമര്‍ ലുലു കുറിച്ചു. ‘ബാഡ് ബോയ്സ്’ ബ്ലോക്ക് ബസ്റ്റര്‍ ആയിരിക്കുമെന്നും സംവിധായകൻ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബാബു ആന്റണിയെ നായകനാക്കി ‘പവര്‍ സ്റ്റാര്‍’ എന്ന സിനിമയും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്. ബാബു ആന്റണിക്കൊപ്പം അബു സലിമും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. പത്തു വര്‍ഷത്തിന് ശേഷമാണ് ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'നല്ല സമയ'ത്തിന് ശേഷം 'ബാഡ് ബോയ്‌സ്'; പുതിയ ചിത്രം പ്രഖ്യാപിച്ച് ഒമര്‍ ലുലു
Open in App
Home
Video
Impact Shorts
Web Stories