TRENDING:

Dolby | മനുഷ്യൻ്റെ കണ്ണിനും കാതിനും അനുഭവിക്കാവുന്ന മികച്ച കാഴ്ചയും ശബ്ദവുമായി കേരളത്തിൽ രണ്ടിടത്ത് സിനിമാ തീയറ്റർ വരുന്നു

Last Updated:

രാജ്യത്തെ ആറു സ്‌ക്രീനുകളിൽ രണ്ടെണ്ണമാണ് കേരളത്തിൽ തുറക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടിക്കറ്റ് എടുത്ത് തിയെറ്ററിൽ കയറി, സിനിമ തുടങ്ങും മുൻപ് സ്‌ക്രീനിൽ 'ഡോൾബി' എന്ന വാക്ക് കണ്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാവില്ല. ഡോൾബി എന്നത് ഒരു സിനിമാ പ്രേക്ഷകനും മികച്ച ശബ്ദ ദൃശ്യാനുഭവങ്ങൾ നൽകുന്ന സങ്കേതം എന്നുമറിയാം. ആ ഡോൾബി കേരളത്തിലേക്ക് വരുന്നു. അവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രണ്ടു തിയേറ്ററുകൾ ഇവിടെ തുറക്കും. അടുത്ത വർഷം കൊച്ചിയിലും കണ്ണൂരിലുമാണ് ഡോൾബി തിയേറ്ററുകൾ തുറക്കുക. ശബ്ദ സാങ്കേതിക വിദ്യയിലെ മുൻനിര അമേരിക്കൻ കമ്പനിയാണ് ഡോൾബി.
ഡോൾബി തിയേറ്റർ
ഡോൾബി തിയേറ്റർ
advertisement

ആകർഷകമായ വിനോദ അനുഭവങ്ങളിൽ മുൻപന്തിയിലുള്ള ഡോൾബി ലബോറട്ടറീസ്, ഈ വർഷം ഡോൾബി സിനിമ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് പ്രീമിയം സിനിമാ അനുഭവങ്ങളിൽ ഒരു വഴിത്തിരിവാകും. എന്നാൽ ഐമാക്സിന്റെ സ്ക്രീൻ സൈസ് ഡോൾബിക്കില്ല താനും.

പൂനെയിലെ സിറ്റി പ്രൈഡ്, ഹൈദരാബാദിലെ അല്ലു സിനിപ്ലെക്സ്, ട്രിച്ചിയിലെ എൽഎ സിനിമ, ബെംഗളൂരുവിലെ എഎംബി സിനിമാസ്, കൊച്ചിയിലെ ഇവിഎം സിനിമാസ്, ഉളിക്കലിലെ ജി സിനിപ്ലെക്സ് എന്നിവയാണ് ഇന്ത്യയിൽ ഡോൾബി സിനിമ സ്‌ക്രീനുകൾ തുറക്കുന്ന ആദ്യ ആറ് സ്ഥലങ്ങൾ. ഇതിൽ പൂനെയിലെ തിയേറ്റർ കഴിഞ്ഞ ദിവസം തുറന്നു.

advertisement

"ഇന്ത്യയിൽ ഡോൾബി സിനിമയുടെ ലോഞ്ച് രാജ്യത്തെ വിനോദ മേഖലയ്ക്ക് ഒരു നിർണായക നിമിഷമാണ്," ഡോൾബി ലബോറട്ടറീസിലെ വേൾഡ്‌വൈഡ് സിനിമാ സെയിൽസ് ആൻഡ് പാർട്ണർ മാനേജ്‌മെന്റിന്റെ വൈസ് പ്രസിഡന്റ് മൈക്കൽ ആർച്ചർ പറഞ്ഞു.

"ഇന്ത്യൻ പ്രേക്ഷകർക്ക് സിനിമകളോട് വലിയ അഭിനിവേശമുണ്ട്. ഡോൾബി സിനിമ അവർക്ക് ആത്യന്തിക ചലച്ചിത്രാസ്വാദന അനുഭവവും. 2014 ൽ ആദ്യത്തെ ഡോൾബി സിനിമ ആരംഭിച്ചതിനുശേഷം, ഡോൾബി സിനിമ അതിവേഗം വളർന്നു, 35 എക്സിബിറ്റർ പങ്കാളികളെയും 14 രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന നെറ്റ്‌വർക്കായി മാറി. ഈ പ്രഖ്യാപനത്തോടെ, അസാധാരണമായ വിനോദ അനുഭവങ്ങൾ നൽകുന്നതിനായി സിനിമാറ്റിക് കഥപറച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും ചലച്ചിത്ര നിർമ്മാതാക്കൾ, സ്റ്റുഡിയോകൾ, എക്സിബിറ്റർമാർ എന്നിവരുമായി അടുത്ത് പ്രവർത്തിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത അടിവരയിടുന്നു."

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Dolby laboratories, the American pioneer in offering the best cinematic experience to cinegoers, is opening two screens in Kerala by next year. An announcement in this regard came recently

മലയാളം വാർത്തകൾ/ വാർത്ത/Film/
Dolby | മനുഷ്യൻ്റെ കണ്ണിനും കാതിനും അനുഭവിക്കാവുന്ന മികച്ച കാഴ്ചയും ശബ്ദവുമായി കേരളത്തിൽ രണ്ടിടത്ത് സിനിമാ തീയറ്റർ വരുന്നു
Open in App
Home
Video
Impact Shorts
Web Stories