ഇപ്പോൾ അത്തരത്തിൽ ഡിലീറ്റ് ചെയ്ത സീനുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്കുകയാണ് അണിയറ പ്രവർത്തകർ . അത്തരമൊരു ഡിലീറ്റഡ് സീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രജനികാന്തിന്റെ ഹിറ്റ് സിനിമയായ മുത്തുവിലെ ഹിറ്റ് ഡയലോഗ് ഫഹദ് ഫാസിൽ അനുകരിക്കുന്ന രംഗമാണ് ഇപ്പോൾ വൈറലാവുന്നത്.
advertisement
സിനിമയിൽ പാട്രിക് എന്ന കഥാപാത്രത്തെയായിരുന്നു ഫഹദ് അവതരിപ്പിച്ചത്. വീഡിയോയിൽ, ഫഹദിന്റെ പാട്രിക്കും റിതിക സിംഗ് അവതരിപ്പിച്ച രൂപയും തമ്മിൽ സംസാരിക്കുന്ന രംഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വീഡിയോ വൈറലായതിന് പിന്നാലെ എന്തിനാണ് ഈ രംഗം ഒഴിവാക്കിയതെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.
നേരത്തെ ഫഹദ് ഫാസിലും രജനികാന്തും ഒരുമിച്ചുള്ള മറ്റൊരു ഡിലീറ്റ് രംഗവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 1995ലാണ് മുത്തു റിലീസ് ചെയ്തത്. മലയാളത്തിലെ ഹിറ്റ് ചിത്രമായ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ അഡാപ്‌റ്റേഷനായിരുന്നു മുത്തു.
