TRENDING:

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേക്ക്; അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ

Last Updated:

സംവിധായകൻ ലോഗൻ ഒരുക്കുന്ന ക്രിക്കറ്റ് ആസ്പദമാക്കിയുള്ള സിനിമയിലാണ് സുരേഷ് റെയ്‌നയുടെ അരങ്ങേറ്റം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സിനിമയിലേക്ക് ചുവടുവെക്കുന്നു. ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് താരം തന്റെ എക്‌സ് അക്കൗണ്ടിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന വിവരം പ്രഖ്യാപിച്ചത്. സംവിധായകൻ ലോഗൻ ഒരുക്കുന്ന ക്രിക്കറ്റ് ആസ്പദമാക്കിയുള്ള സിനിമയിലാണ് സുരേഷ് റെയ്‌നയുടെ അരങ്ങേറ്റം. മാൻ കരാട്ടെ, റെമോ, ഗെതു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് പേരുകേട്ട സംവിധായകനാണ് ലോഗൻ.
News18
News18
advertisement

advertisement

പുതിയ പ്രൊഡക്ഷൻ ഹൗസായ ഡ്രീം നൈറ്റ് സ്റ്റോറീസ്, റെയ്‌നയുടെ ആദ്യ ചിത്രമായ പ്രൊഡക്ഷൻ നമ്പർ 1 പ്രഖ്യാപിക്കുന്ന ടീസർ വീഡിയോ പുറത്തിറക്കി. തമിഴ് സിനിമാ മേഖലയിലെ നിരവധി ആദരണീയരായ താരങ്ങൾ പങ്കെടുത്ത പരിപാടിയിലാണ് ടീസർ പുറത്തിറക്കിയത്. ക്രിക്കറ്റ് മൈതാനത്ത് ആർപ്പുവിളികൾക്കിടയിൽ ഒരാൾ നടക്കുന്നതും തുടർന്ന് റെയ്‌നയുടെ ഒരു സൈഡ് പ്രൊഫൈൽ വെളിപ്പെടുത്തുന്നതും പ്രൊമോയിൽ കാണാം. ക്രിക്കറ്റ് മൈതാനത്ത് ആർപ്പുവിളികൾക്കിടയിൽ ഒരാൾ നടക്കുന്നതും തുടർന്ന് റെയ്‌നയുടെ ഒരു സൈഡ് പ്രൊഫൈൽ വെളിപ്പെടുത്തുന്നതും പ്രൊമോയിൽ കാണാം.

advertisement

ചിത്രത്തിലെ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സന്ദീപ് കെ. വിജയ് ആണ് ഛായാഗ്രാഹകൻ. ടി. മുത്തുരാജ് പ്രൊഡക്ഷൻ ഡിസൈനറാണ്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ, സന്തോഷ് നാരായണൻ സംഗീതസംവിധാനം നിർവഹിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Film/
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേക്ക്; അരങ്ങേറ്റം തമിഴ് ചിത്രത്തിലൂടെ
Open in App
Home
Video
Impact Shorts
Web Stories