ജിയോ ബേബിക്കൊപ്പം മറ്റു നാല് സംവിധായകരും ചിത്രത്തിലുണ്ട്. ജിയോ ബേബിക്കൊപ്പം കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍. ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.
advertisement
ജിയോ ബേബിയുടെ ഫിലിമോഗ്രഫിയിലെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ചര്‍ച്ചയായി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു.
മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ), മികച്ച ശബ്ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‌കാരങ്ങള്‍. മികച്ച സംവിധായകനുള്ള പദ്മരാജന്‍ പുരസ്‌കാരം ചിത്രം ജിയോ ബേബിക്ക് നേടിക്കൊടുത്തിരുന്നു. ഐഎംഡിബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റിലും ഇടംപിടിച്ച ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.
First Look Poster | ടൊവിനോ തോമസ് നായകനായെത്തുന്ന 'തല്ലുമാല' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമായ 'തല്ലുമാല' ഫസ്റ്റുലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല.
കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. സംഗീതം വിഷ്ണു വിജയ്.
ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. പിന്നീട് ഈ പ്രോജക്ട് ഖാലിദ് റഹ്‌മാന്‍ ചിത്രം സംവിധാനം ചെയ്യുമെന്ന് മുഹ്സിന്‍ പരാരി അറിയിക്കുകയായിരുന്നു.