TRENDING:

Hariharan| ഗായകൻ ഹരിഹരന്റെ ആദ്യ മലയാള ചലച്ചിത്ര ഗാനത്തിന് 40 വയസ് തികയുന്നു

Last Updated:

ഹരിഹരൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് മനസിലേക്ക് ഒഴുകിയെത്തുന്നത് പതിഞ്ഞ വശ്യമാർന്ന അദ്ദേഹത്തിന്റെ ഒരുപിടി മലയാളം ഗാനങ്ങളാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാന്ത്രിക ശബ്ദത്തിലൂടെ സംഗീതാസ്വാദകരുടെ മനം കവർന്ന ഗായകനാണ് ഹരിഹരൻ. ഹരിഹരൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് മനസിലേക്ക് ഒഴുകിയെത്തുന്നത് പതിഞ്ഞ വശ്യമാർന്ന അദ്ദേഹത്തിന്റെ ഒരുപിടി മലയാളം ഗാനങ്ങളാണ്. പറയാൻ മറന്ന പരിഭവങ്ങള്‍, ഹൃദയസഖി, ഓ ദിൽറുബ, മയിൽപ്പീലി ഞാൻ താരാം എന്നിവ അതിൽ ചിലതു മാത്രമാണ്.
advertisement

ഹരിഹരന്റെ ആദ്യ മലയാള ചലച്ചിത്ര ഗാനത്തിന് 40 വയസ് തികയുകയാണ്. എൻ ശങ്കരൻ നായരുടെ സംവിധാനത്തിൽ 1980ൽ പുറത്തിറങ്ങിയ സ്വത്ത് എന്ന് ചിത്രത്തിനു വേണ്ടിയാണ് മലയാളത്തിൽ ഹരിഹരൻ ആദ്യമായി പാട്ടു പാടിയത്. പി മാധുരിക്കൊപ്പം പാടിയ 'ജന്മജന്മാന്തര സുകൃതമടയാന്‍ നിമിഷമെങ്കിലും നീ തരൂ കറുക നാമ്പിലെ നിമിഷമീ' എന്ന ഗാനം. എം.ഡി രാജേന്ദ്രൻ വരികളെഴുതിയ ഗാനത്തിന് സംഗീതം നൽകിയത് ദേവരാജൻ മാസ്റ്ററായിരുന്നു.

advertisement

1978ൽ പുറത്തിറങ്ങിയ ഗമന്‍ എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി പ്രസിദ്ധ സംഗീതസംവിധായകന്‍ ജയ്‌ദേവ് ഹരിഹരനെ പാടാന്‍ ക്ഷണിച്ചു. ആ ചിത്രത്തിലെ ഗസല്‍ സൂപ്പര്‍ഹിറ്റായി. ആ ഗാനത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. എന്നാല്‍ മണിരത്‌നത്തിന്റെ റോജയിലേയും, ബോംബെയിലും എ.ആര്‍.റഹ്മാനുവേണ്ടി പാടിയ പാട്ടുകളാണ് ഹരിഹരനെ ഒന്നാംനിര ഗായകനാക്കിയത്.

തമിഴ്, ഹിന്ദി സിനിമകളിലാണ് ഹരിഹരൻ ഏറെയും പാടിയിട്ടുള്ളതെങ്കിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി,ഭോജ്പൂരി ഭാഷകളിലും ഹരിഹരൻ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സിനിമാ ഗാനങ്ങൾക്കു പുറമെ ഭജൻസ്, ഗസൽ ഗാനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹരിഹരൻ മലയാളി ആണ് എന്നതാണ് മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം. 1955 ഏപ്രില്‍ 3-ന് തിരുവനന്തപുരത്താണ് ഹരിഹരന്‍ ജനിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള പുത്തന്‍ തെരുവ് ബ്രാഹ്മണത്തെരുവിലായിരുന്നു ജനനം. അച്ഛന്റെ ഉദ്യോഗാര്‍ത്ഥം ബോംബെയിലേക്കു താമസം മാറ്റുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Hariharan| ഗായകൻ ഹരിഹരന്റെ ആദ്യ മലയാള ചലച്ചിത്ര ഗാനത്തിന് 40 വയസ് തികയുന്നു
Open in App
Home
Video
Impact Shorts
Web Stories