നേരത്തെ പ്രഭാസിന്റെ 45ാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാധകർക്ക് വിരുന്നൊരുക്കാൻ 2025 ഏപ്രിൽ 10ന് ചിത്രം തിയറ്ററുകളിലെത്തും.
Also read: 'കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണി മുകുന്ദനു മുന്നിൽ തലകുനിക്കട്ടെ'; പ്രകീർത്തിച്ച് എം. പത്മകുമാർ
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. വിവേക് കുച്ചിബോട്‌ലെയാണ് സഹനിർമാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്‌സും കിങ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണനാണ്.
advertisement
‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് രാജാ സാബ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ്.എൻ.കെ., പി.ആർ.ഒ.: ആതിര ദിൽജിത്ത്.
Summary: The Raja Saab, upcoming movie of actor Prabhas, drops a new hint whereas rumour mills have been working overnight spreading fake news. The movie finished 80 percentage of its shooting, and may have a release early next year. A poster was dropped on the sidelines of the actor's 45th birthday. Maruti is directing the film