മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവിനാൽ പ്രസിദ്ധനായ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ചേർന്ന് രാവണനെ ഒരു വലിയ ആക്ഷൻ ആർക്കിൽ ജീവസ്സുറ്റതാക്കാൻ യാഷ് ഒരുങ്ങുകയാണ്. ഇന്ത്യൻ ചലച്ചിത്രനിർമ്മാണത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും രാമായണമെന്ന്, ഈ ചിത്രത്തിന്റെ പ്രാരംഭ ഷൂട്ടിംഗ് റിപ്പോർട്ടുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. മികച്ച ടെക്‌നിഷ്യൻസ്, ലോകോത്തര VFX ടീം, ഗംഭീരമായ സെറ്റുകൾ, അതിനെല്ലാമുപരി ഈ കഥയ്ക്ക് ജീവൻ നൽകുന്ന ഒരു കൂട്ടം അതുല്യ പ്രതിഭകൾ, ഇവയെല്ലാംകൊണ്ടും സമ്പൂർണ്ണമാണ് ഈ ചിത്രം.
advertisement
രാമായണത്തിന്റെ സ്കെയിലിന് അനുയോജ്യമായ രീതിയിൽ, ഹൈ-ഒക്ടേൻ ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്യുന്നതിന് നോറിസ് ഇന്ത്യയിൽ തുടരുകയാണ്. ഇപ്പോൾ നടക്കുന്ന ഈ ഷൂട്ടിംഗ് ഷെഡ്യൂൾ യാഷിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്. തന്റെ പ്രോജക്റ്റുകളുടെ എല്ലാ വശങ്ങളിലും ഏറ്റവും അടുത്ത ഭാഗമാകാറുള്ള യാഷ്, രാമായണ വഴി ഇന്ത്യൻ ആക്ഷൻ സിനിമയുടെ പരിധികൾ തന്നെ ഭേദിക്കുന്ന ഒരു ദൃശ്യാനുഭവം രൂപപ്പെടുത്തുന്നതിന് പ്രവർത്തിച്ചു വരികയാണ്. രാമായണ ഭാഗം 1 നായി 60–70 ദിവസം അദ്ദേഹം ചിത്രീകരിക്കും.
ഈയടുത്തായി സെറ്റിൽ നിന്നും പുറത്തുവന്ന യാഷിന്റെ ചിത്രങ്ങൾ, രാമായണത്തിനായി താരമെടുക്കുന്ന തയ്യാറെടുപ്പുകളെ എടുത്തുകാണിക്കുന്ന തരത്തിലുള്ളതായിരുന്നു. താരത്തിന്റെ ഈ തയാറെടുപ്പുകൾ രാവണന്റെ ശക്തമായ ഒരു പുനരാവിഷ്കരണവും, ആഗോളതലത്തിൽ ഇന്ത്യൻ ആക്ഷൻ ഹീറോസിനെ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ ഒരു പുനർനിർവചനവും ആയിരിക്കും.
ഇന്ത്യൻ കഥകളെ ആഗോളതലത്തിൽ ഉയർത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന രാമായണ, അസാധാരണമായ ഒരു ദർശനത്തെയും, ഒരു കൂട്ടം മികച്ച കലാകാരന്മാരെയും, ലോകോത്തര അഭിനേതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നു. രൺബീർ കപൂറിനൊപ്പം തിരശീലക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനോടൊപ്പം, യാഷ് സഹനിർമ്മാതാവിന്റെ രൂപത്തിൽ കൂടിയെത്തുന്ന, രാമായണ വെറുമൊരു സിനിമ എന്നതിലുപരി ഇന്ത്യൻ ചലച്ചിത്രനിർമ്മാണരംഗത്തെ ഒരു കാലാതീത അടയാളം ആകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. തുടക്കം മുതൽ തന്നെ ഈ പ്രോജെക്ടിൽ പങ്കാളിയായ അദ്ദേഹം, ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും തന്റെ സൃഷ്ടിപരമായ സംഭാവനകൾ നൽകുന്നു.
നിതീഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തീയേറ്ററുകളിലെത്തും.