TRENDING:

Film policy | നമ്മുടെ സിനിമാനയം എങ്ങനെ വേണം? നിങ്ങൾക്കും അഭിപ്രായം പറയാമെന്ന് സർക്കാർ

Last Updated:

കോൺക്ലേവിലെ ചർച്ചയുടെ വിശദാംശങ്ങൾ www.ksfdc.in, www.keralafilm.com വെബ്സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്

advertisement
ഇനി ടിക്കറ്റ് കാശ് മുടക്കി സിനിമ കാണുന്നവർക്കും സിനിമാ നയത്തിൽ അഭിപ്രായം പറയാം. സംസ്ഥാനത്ത് സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കും. അടുത്തിടെ സമാപിച്ച സിനിമാ കോൺക്ലേവിലെയും പൊതുജനാഭിപ്രായത്തിന്റെയും ആകെ വിലയിരുത്തൽ നടത്തി മൂന്നു മാസത്തിനകം സിനിമാ നയം രൂപീകരിക്കാനാണ് നീക്കം.
(പ്രതീകാത്മക ചിത്രം- AI Generated)
(പ്രതീകാത്മക ചിത്രം- AI Generated)
advertisement

കോൺക്ലേവിലെ ചർച്ചയുടെ വിശദാംശങ്ങൾ www.ksfdc.in, www.keralafilm.com വെബ്സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. അഭിപ്രായങ്ങൾ മാനേജിങ് ഡയറക്ടർ, കെഎസ്എഫ്ഡിസി, കലാഭവൻ, വഴുതക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിലോ, filmpolicy.kerala@gmail.com എന്ന ഇ-മെയിൽ ഐഡിയിലോ ഈ മാസം 25നു മുൻപ് അയയ്ക്കണം.

സ്ത്രീസുരക്ഷ, വേതനസമത്വം, സിനിമയ്ക്കു വ്യവസായ പദവി തുടങ്ങി ഒൻപത് വിഷയങ്ങളിലായി നടന്ന ചർച്ചകളിലൂടെ വിദഗ്ധരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ചിരുന്നു. സിനിമാ മേഖലയിലെ ഇരട്ടനികുതി പ്രശ്നം പരിഹരിക്കുന്നതിനും നടപടിയുണ്ടാകും.

ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന മോശം തൊഴിൽ സാഹചര്യങ്ങൾ, പ്രത്യേകിച്ച് നീണ്ട ജോലി സമയം എന്നിവയെക്കുറിച്ച് ഉന്നയിക്കുന്ന പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ഫിലിം കോൺക്ലേവിന്റെ സമാപന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. നിർമ്മാണ ചെലവിന്റെ നല്ലൊരു ഭാഗം താരങ്ങൾ വഹിക്കുമ്പോൾ, ബാക്കിയുള്ളവർക്ക് ലഭിക്കുന്നത് തുച്ഛമായ തുകയും മാത്രമാണെന്നതിനാൽ, ചലച്ചിത്ര മേഖലയിലെ വേതന അസമത്വം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ സർക്കാർ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

ചലച്ചിത്ര മേഖലയിലെ ഇരട്ടനികുതി പ്രശ്നം പരിഹരിക്കുന്നതിനായി വിനോദ നികുതി ഒഴിവാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇ-ടിക്കറ്റിംഗ് നടപ്പിലാക്കുന്നതിനായി ഈ വർഷം തന്നെ 5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുമായി ഇക്കാര്യത്തിൽ ഒരു കരാറിലെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിനിമാ ഷൂട്ടിംഗിന് അനുമതി നൽകുന്നതിന് ഏകജാലക സംവിധാനം ഏർപ്പെടുത്തും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വതന്ത്ര സിനിമകൾക്ക് തിയേറ്ററുകളിൽ കുറഞ്ഞത് ഒരു പ്രദർശനമെങ്കിലും സർക്കാർ ഉറപ്പാക്കുകയും അവയ്ക്ക് കൂടുതൽ സബ്‌സിഡികൾ നൽകുന്നത് പരിശോധിക്കുകയും ചെയ്യും. റിവ്യൂ ബോംബിംഗ് ചലച്ചിത്ര വ്യവസായത്തിന് ദോഷം വരുത്തുന്നത് തടയാൻ ഒരു പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുന്ന കാര്യവും പരിഗണിക്കും. വിദ്യാർത്ഥി ചലച്ചിത്രമേള സംഘടിപ്പിക്കാനുള്ള നിർദ്ദേശം പരിഗണിക്കും. സാംസ്കാരിക പ്രവർത്തകർക്കുള്ള ക്ഷേമനിധികളുടെ പ്രവർത്തനത്തിൽ മെച്ചപ്പെടുത്തലുകൾ വരുത്തും എന്നും മന്ത്രി കോൺക്ലേവിൽ പറഞ്ഞിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Film policy | നമ്മുടെ സിനിമാനയം എങ്ങനെ വേണം? നിങ്ങൾക്കും അഭിപ്രായം പറയാമെന്ന് സർക്കാർ
Open in App
Home
Video
Impact Shorts
Web Stories