അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രസ്കി അവാർഡ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ ഖിഡ്കി ഗാവ്’ സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം 'ബിഫോർ ദ ബോഡി' എന്ന ചിത്രത്തിലൂടെ കരീന പിയാസ, ലൂസിയ ബ്രസീലിസ് എന്നിവർക്ക് ലഭിച്ചു.
ഉണ്ണികൃഷ്ണൻ ആവളയുടെ 'തന്തപ്പേര്' പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. കൂടാതെ, പ്രേക്ഷകപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡും തന്തപ്പേര് സ്വന്തമാക്കി.
മികച്ച നവാഗത ഇന്ത്യൻ സംവിധായകർക്കുള്ള കെ ആർ മോഹനൻ അവാർഡ് തനുശ്രീ ദാസ്, സൗമ്യാനന്ദ സാഹി എന്നിവർ പങ്കിട്ടു. ഇവരുടെ തന്നെ സംവിധാന മികവിൽ ഒരുങ്ങിയ ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും ലഭിച്ചത്.
advertisement
മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകനായി ഫിപ്രസ്കി അവാർഡ് ഫാസിൽ റസാഖ് സ്വന്തമാക്കി.
നെറ്റ്പാക്, ഫിപ്രസി പുരസ്കാരങ്ങൾ
നെറ്റ്പാക് പുരസ്കാരങ്ങളിൽ മികച്ച ഏഷ്യൻ സിനിമയായി 'സിനിമ ജസീറ' തിരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വിഭാഗത്തിൽ 'ഖിഡ്കി ഗാവ്', 'തന്തപ്പേര്' എന്നീ ചിത്രങ്ങൾ മികച്ച നേട്ടം കൈവരിച്ചു. സങ്കേതിക മികവിനായി 'ബ്ലാക്ക് റാബിറ്റ് വൈറ്റ് റാബിറ്റ്' പ്രത്യേക ജൂറി പരാമർശത്തിന് അർഹമായപ്പോൾ, അഭിനയ മികവിനായി ഷാഡോ ബോക്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് തിലോത്തമ ഷോമെയ്ക്ക് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു
സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. സാംസ്കാരികമന്ത്രി സജി ചെറിയാന് അധ്യക്ഷനായിരുന്നു.
