TRENDING:

Jagathy Sreekumar | ക്യാ ഹുവാ തേരാ വാദാ... മകൾ പാർവതിയ്ക്കൊപ്പം ഗാനമാലപിച്ച് ജഗതി ശ്രീകുമാർ

Last Updated:

വീടിന്റെ പൂമുഖത്തിരുന്ന് മകൾ പാർവതിക്കൊപ്പം 'ക്യാ ഹുവാ തേരാ വാദാ... ഗാനം ആലപിക്കുന്ന ജഗതി ശ്രീകുമാർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ ജഗതി ശ്രീകുമാർ (Jagathy Sreekumar) ഇനി എന്ന് സിനിമയിലേക്ക് മടങ്ങിയെത്തും എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു സി.ബി.ഐ. ഫ്രാഞ്ചൈസിയിലെ അഞ്ചാമത് ചിത്രം സി.ബി.ഐ. 5 – ദി ബ്രെയ്‌ൻ (CBI 5- The Brain). സി.ബി.ഐ. പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രം ഇറങ്ങുമ്പോൾ പ്രിയപ്പെട്ട കുറ്റാന്വേഷകൻ ‘വിക്രം’ വീണ്ടും ബിഗ് സ്‌ക്രീനിലെത്തി. ശാരീരിക പരിമിതികൾ കണക്കിലെടുത്ത് അദ്ദേഹത്തിന് ചേരും വിധം സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തിയാണ് സിനിമയിൽ അവതരിപ്പിച്ചത്.
advertisement

പക്ഷേ, അപ്പോഴും അദ്ദേഹത്തിന്റെ രസകരമായ ഒരു ഡയലോഗ് പോലും സിനിമയിൽ ഉണ്ടായില്ല. പഴയതു പോലെ രസിപ്പിക്കുന്ന ഡയലോഗുകളിലേക്ക് അദ്ദേഹം മടങ്ങിയെത്തിയില്ലെങ്കിലും ജഗതി ശ്രീകുമാർ വീണ്ടും ചുണ്ടനക്കുന്ന കാഴ്ച ഇതാ ഇവിടെ കാണാം. മകൾ പാർവതി ഷോണിനൊപ്പം വീടിന്റെ പൂമുഖത്തിരുന്ന് ‘ക്യാ ഹുവാ തേരാ വാദാ… എന്ന ഗാനം ആലപിക്കുകയാണ് ജഗതി ശ്രീകുമാർ.

മൃദുവായി ചുണ്ടനക്കി പാർവതിക്കൊപ്പം പട്ടു മുഴുമിപ്പിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. (വീഡിയോ ചുവടെ കാണാം)

advertisement

പലരും സന്തോഷം അടക്കാനാവാതെ കമന്റ് സെക്ഷനിൽ അവരുടെ വാക്കുകൾ കുറിച്ചു. ‘മലയാള സിനിമയ്ക്ക് പകരം വെക്കാൻ പറ്റാത്ത ഒരേ ഒരാൾ…..തിരിച്ചു വരട്ടെ പൂർവാധികം ശക്തിയോടെ,’, ഇപ്പോഴും സങ്കടം ആണ്. ഇതുപോലെ വേറെ ഒരു നടൻ ഇല്ല. എത്രയും വേഗം പഴയ അവസ്ഥയിലേക്ക് ഈശ്വരൻ എത്തിക്കട്ടെ. ഒപ്പം ഒരുപാട് പ്രാർത്ഥന നേരുന്നു’, ‘വേഗം തിരിച്ചു വാ ഒരുപാട് സിനിമകളിൽ തമാശ പറഞ്ഞു ചിരിപ്പിക്കാൻ അവസരങ്ങൾ ഉണ്ടാവട്ടെ … അമ്പിളി ചേട്ടന്റെ സിനിമകൾ കണ്ടു ചിരിക്കാൻ ഞങ്ങളും കാത്തിരിക്കുവാ’ എന്നിങ്ങനെ പോകുന്നു പ്രിയപ്പെട്ട ആരാധകരുടെ വാക്കുകൾ.

advertisement

2012 ൽ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തിൽപ്പെട്ടു ഗുരുതര പരിക്കേറ്റ ശ്രീകുമാർ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഒട്ടേറെ എല്ലുകൾക്ക് പൊട്ടലും തലക്കേറ്റ പരിക്കുമാണ് ജഗതി എന്ന് വിളിക്കുന്ന ജഗതി ശ്രീകുമാറിന്റെ ജീവിതം മാറ്റി മറിച്ചത്. ശേഷം 2019ൽ മകൻ രാജ്കുമാറിന്റെ നിർമ്മാണ കമ്പനി ചെയ്ത പരസ്യത്തിൽ ജഗതി അഭിനയിച്ചിരുന്നു.

ജെ. ശരത്ചന്ദ്രൻ സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന കബീറിന്റെ ദിവസങ്ങൾ, സൂരജ് സുകുമാർ സംവിധാനം ചെയ്യുന്ന ബി നിലവറയും ഷാർജ പള്ളിയും തുടങ്ങിയ ചിത്രങ്ങളിൽ ജഗതി വേഷമിടുമെന്ന് വാർത്ത വന്നിരുന്നു എങ്കിലും ഈ ചിത്രങ്ങൾ രണ്ടും ഇതുവരെയും പുറത്തുവന്നിട്ടില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Jagathy Sreekumar’s daughter Parvathy Shone shared a video of her and her father singing on Facebook. Even though he recently made a comeback in the movies, the actor is heard singing for the first time in a very long time. In the fifth instalment of the Mammootty film ‘CBI 5: The Brain,’ Jagathy Sreekumar appeared

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Jagathy Sreekumar | ക്യാ ഹുവാ തേരാ വാദാ... മകൾ പാർവതിയ്ക്കൊപ്പം ഗാനമാലപിച്ച് ജഗതി ശ്രീകുമാർ
Open in App
Home
Video
Impact Shorts
Web Stories