TRENDING:

പേരിൽ ജാനകി പാടില്ല; സുരേഷ് ഗോപിയുടെ jsk റിലീസ് സെൻസർ ബോർഡ് തടഞ്ഞു

Last Updated:

ജൂണ്‍ 27-ന് ആഗോള റിലീസായി എത്താനിരുന്ന ചിത്രമാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യവേഷത്തിലെത്തുന്ന 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന കോര്‍ട്ട് റൂം ത്രില്ലറിന്റെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിലില്‍ നിന്നും കഥാപാത്രത്തിന്റെ പേരില്‍ നിന്നും 'ജാനകി' എന്ന പേര് മാറ്റണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടി.
News18
News18
advertisement

ജൂണ്‍ 27-ന് ആഗോള റിലീസായി എത്താനിരുന്ന ചിത്രമാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'. കാര്‍ത്തിക് ക്രിയേഷനുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടെയ്ന്മെന്റ് നിര്‍മിച്ച ഈ ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാറും സഹ നിര്‍മാതാവ് സേതുരാമന്‍ നായര്‍ കങ്കോലയുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് മടങ്ങിവരുന്ന സിനിമ എന്ന പ്രത്യേകത 'ജെഎസ്‌കെ'യ്ക്കുണ്ട്.

അനുപമ പരമേശ്വരനോടൊപ്പം ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.

advertisement

കലാസംവിധാനം: ജയന്‍ ക്രയോണ്‍, ചീഫ് അസോസിയേറ്റ്‌സ്: രജീഷ് അടൂര്‍, കെ.ജെ. വിനയന്‍, ഷഫീര്‍ ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹനന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സജിത് കൃഷ്ണ, കിരണ്‍ രാജ്, ഹുമയൂണ്‍ അലി അഹമ്മദ്, ഛായാഗ്രഹണം: രണദിവെ, എഡിറ്റിങ്: സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം: ജിബ്രാന്‍, സംഗീതം: ഗിരീഷ് നാരായണന്‍, മിക്‌സ്: അജിത് എ. ജോര്‍ജ്, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സംഘട്ടനം: മാഫിയ ശശി,

ഫീനിക്‌സ് പ്രഭു, രാജശേഖര്‍, നൃത്തസംവിധാനം: സജിന മാസ്റ്റര്‍, വരികള്‍: സന്തോഷ് വര്‍മ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങള്‍: അരുണ്‍ മനോഹര്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, അസ്സോസിയേറ്റ് ഡറക്ടേഴ്‌സ്: ബിച്ചു, സവിന്‍ എസ്.എ, ഹരിപ്രസാദ് കെ, വിഎഫ്എക്‌സ്: ഐഡന്റ് ലാബ്‌സ്, ഡിഐ: കളര്‍ പ്ലാനറ്റ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, മീഡിയ ഡിസൈന്‍: ഐഡന്റ് ലാബ്‌സ്, ഓണ്‍ലൈന്‍ പ്രൊമോഷന്‍: ആനന്ദു സുരേഷ്, ജയകൃഷ്ണന്‍ ആര്‍.കെ, വിഷ്വല്‍ പ്രമോഷന്‍: സ്നേക് പ്ലാന്റ് എല്‍എല്‍സി, പിആര്‍ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
പേരിൽ ജാനകി പാടില്ല; സുരേഷ് ഗോപിയുടെ jsk റിലീസ് സെൻസർ ബോർഡ് തടഞ്ഞു
Open in App
Home
Video
Impact Shorts
Web Stories