TRENDING:

വെറും ഏഴു ദിവസം; 100 കോടി ക്ലബിൽ പാപ്പനും പിള്ളേരും; 101 കോടി ആഗോള ഗ്രോസ്സുമായി ആട് 3

Last Updated:

ഈ 100 കോടി ക്ലബ് നേട്ടത്തോടെ, ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം എന്ന റെക്കോർഡും ‘ആട് 3’ സ്വന്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയിൽ ചരിത്ര നേട്ടമായി ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ 100 കോടി ക്ലബിൽ ഇടം പിടിച്ചു. ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 101 കോടി പിന്നിട്ട് ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. റിലീസ് ചെയ്ത് വെറും 7 ദിവസത്തിനുള്ളിൽ 100 കോടി നേട്ടം സ്വന്തമാക്കിയതും ശ്രദ്ധേയമാണ്.
ആട് 3
ആട് 3
advertisement

ജയസൂര്യയുടെ കരിയറിൽ ആദ്യ 100 കോടി ഹിറ്റ്

ഈ 100 കോടി ക്ലബ് നേട്ടത്തോടെ, ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം എന്ന റെക്കോർഡും ‘ആട് 3’ സ്വന്തമാക്കി. ഇതോടെ മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങൾക്ക് പിന്നാലെ ഈ നേട്ടത്തിലെത്തുന്ന നായകനായി ജയസൂര്യ മാറി.

ബിഗ് ബഡ്ജറ്റ് ഫാന്റസി സിനിമ – റെക്കോർഡ് കളക്ഷൻ

advertisement

ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി മലയാള സിനിമയായ ‘ആട് 3’, ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിച്ചത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.

ആദ്യ വാരത്തിൽ റെക്കോർഡ് ബോക്സ് ഓഫീസ് കളക്ഷൻ

റിലീസിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ തന്നെ 90 കോടി ആഗോള ഗ്രോസ് നേടിയ ‘ആട് 3’, പിന്നീട് വേഗത്തിൽ 100 കോടി ക്ലബ് മലയാളം സിനിമ ലിസ്റ്റിൽ ഇടം പിടിച്ചു. കേരള ബോക്സ് ഓഫീസ് കളക്ഷൻ 35 കോടി കടന്നു എന്നാണ് റിപ്പോർട്ട്.

advertisement

ഗൾഫ് മാർക്കറ്റിൽ വമ്പൻ കുതിപ്പ്

ഗൾഫ് മാർക്കറ്റിൽ നിന്ന് 50 കോടി കളക്ഷൻ പ്രതീക്ഷിക്കുന്ന ചിത്രം, വിദേശത്തും മികച്ച പ്രതികരണം നേടി. ആട് 3 ആഗോള ബോക്സ് ഓഫീസ് ട്രെൻഡിംഗ് ആയി മാറിയതോടെ കൂടുതൽ സ്ക്രീനുകളും ഷോകളും കൂട്ടിച്ചേർക്കപ്പെട്ടു.

ബുക്ക് മൈ ഷോ ട്രെൻഡിങ് – ഹൗസ്ഫുൾ ഷോകൾ

ബുക്ക് മൈ ഷോ ട്രെൻഡിങ് മലയാള സിനിമ പട്ടികയിൽ മുൻപന്തിയിൽ തുടരുന്ന ചിത്രം, ലോകമെമ്പാടും ഹൗസ്ഫുൾ പ്രദർശനങ്ങൾ ആണ് നടത്തുന്നത്. കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ എന്ന് അണിയറപ്രവർത്തകർ.

advertisement

ജയസൂര്യയെ കൂടാതെ വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, സണ്ണി വെയ്ൻ, സൈജു കുറുപ്പ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിരിയും ഫാന്റസിയും നിറഞ്ഞ എന്റർടെയ്‌നർ സിനിമയായ ‘ആട് 3’, പ്രേക്ഷകർക്ക് ഒരു പക്കാ തീയേറ്റർ ഫൺ റൈഡ് ആണ് സമ്മാനിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി.കെ., പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ - ജിഷ്ണു ആർ. ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വർഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം., സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ്. രാജൻ, ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വെറും ഏഴു ദിവസം; 100 കോടി ക്ലബിൽ പാപ്പനും പിള്ളേരും; 101 കോടി ആഗോള ഗ്രോസ്സുമായി ആട് 3
Open in App
Home
Video
Impact Shorts
Web Stories