ഏതായാലും ദൃശ്യം അനുകൂലവും പ്രതികൂലവും ആയ നിരവധി അഭിപ്രായങ്ങൾ കേട്ട് മുന്നേറുകയാണ്. ഇതിനിടെ സിനിമയിലെ ക്രിസ്ത്യൻ കഥാപാത്രങ്ങളാണ് കൂടുതലുള്ളതെന്നും ആരോപിച്ച് വിദ്വേഷ ട്വീറ്റുകളും പ്രചരിച്ചിരുന്നു. ഏതായാലും പോസിറ്റീവും നെഗറ്റീവും ആയ എല്ലാ കമന്റുകളെയും സ്വാഗതം ചെയ്യുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
'കേരളരാഷ്ട്രീയത്തിൽ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ കെഎം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ
കഴിഞ്ഞത് സുകൃതം': സ്പീക്കർ ശ്രീരാമകൃഷ്ണൻ
ഇതിനിടയിൽ വിവിധ ഭാഷകളിൽ ഇറങ്ങിയ ദൃശ്യം ഒന്നാം ഭാഗം സിനിമയിലെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുകയാണ് ജീത്തു ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജീത്തു ജോസഫ് ഓരോ ഭാഷയിലെയും ദൃശ്യം കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുന്നത്.
advertisement
മലയാളത്തിൽ ജോർജുകുട്ടിയും കുടുംബവും
മോഹൻലാലും മീനയും ജോർജു കുട്ടിയും റാണിയുമായി എത്തിയപ്പോൾ പെൺമക്കളുടെ വേഷത്തിൽ എത്തിയത്
അൻസിബയും എസ്തറുമായിരുന്നു.
തമിഴിൽ പാപനാശം
ജീത്തു ജോസഫ് തന്നെയാണ് തമിഴിലും സിനിമ സംവിധാനം ചെയ്തത്. കമൽ ഹാസൻ, ഗൗതമി, നിവേദ തോമസ്,
എസ്തർ എന്നിവരാണ് തമിഴിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
തെലുങ്കിൽ ദൃശ്യം തന്നെ
ശ്രീപ്രിയ ആണ് തെലുങ്കിൽ ദൃശ്യം സംവിധാനം ചെയ്തത്. വെങ്കടേഷ്, മീന, കൃതിക ജയകുമാർ, എസ്തർ അനിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്
'മതത്തിന്റെ അടിസ്ഥാനത്തിൽ കേരളം പങ്കുവെക്കുന്നു; ഇരു മുന്നണികളും മതേതരത്വം തകർക്കുന്നു ': കെ.
സുരേന്ദ്രൻ
ബോളിവുഡിലും ദൃശ്യം
നിഷികാന്ത് കാമത്ത് ആണ് ബോളിവുഡിൽ ദൃശ്യം സംവിധാനം ചെയ്തത്. അജയ് ദേവ്ഗൺ, താബു, ഇഷിത ദത്ത,
മൃണാൾ ജാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ചൈനീസിൽ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്
ജീത്തു ജോസഫിന്റെ ദൃശ്യത്തെ ആസ്പദമാക്കി ചൈനീസിൽ സാം ക്വാഹ് ആണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് സംവിധാനം ചെയ്തത്.
കന്നഡയിൽ ദൃശ്യ
പി വാസുവാണ് കന്നഡയിൽ ദൃശ്യം സംവിധാനം ചെയ്തത്. രവി ചന്ദ്രൻ, നവ്യ നായർ, സ്വരൂപിണി നാരായൺ, ഉന്നതി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
ശ്രീലങ്കയിൽ ധർമ്മയുദ്ധയ
ശ്രീലങ്കയിലെ സിൻഹള ഭാഷയിൽ ഇറങ്ങിയ ധർമ്മയുദ്ധയ എന്ന ചിത്രം ദൃശ്യം ആസ്പദമാക്കിയാണ്. ചെയ്യാർ രവി ആണ് ചിത്രം സംവിധാനം ചെയ്തത്. ജാക്സൺ ആന്തണി, ദിൽഹാനി ഏകനായകേ, തിസുരി യുവാനിക, വിനുമി വൻസധി എന്നിവരാണ് ശ്രീലങ്കൻ ദൃശ്യത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.