TRENDING:

'ചാവേർ' ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ; ടി പി വധക്കേസിലെ വിധി പാഠമാകട്ടെയെന്ന് ജോയ് മാത്യു

Last Updated:

ടി പി വധക്കേസ് വിധി വരുമ്പോള്‍ 'ചാവേർ' സിനിമ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തകാര്യവും  അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
kടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ചാവേർ സിനിമയുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രതികരണം. ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ചാവേറായി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ടി പി വധക്കേസ് വിധി വരുമ്പോള്‍ ചാവേർ സിനിമ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുത്തകാര്യവും  അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
advertisement

കുറിപ്പിന്റെ പൂർണരൂപം

ടി പി വധക്കേസ് സംബന്ധിച്ച് ഹൈക്കോടതി വിധി വരുമ്പോൾ തന്നെ. 'ചാവേർ' ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ. കീഴടക്കാൻ ഫെസ്റ്റിവൽ ലോകങ്ങൾ നിരവധി.

ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേതാക്കൾക്കായി ഒരു രാഷ്ട്രീയ കൊലപാതകം നടത്തുന്ന ഒരു കൂട്ടം ഗുണ്ടകളെയും തുടർന്നുള്ള സംഭവങ്ങളെയും ചുറ്റിപ്പറ്റിയുള്ള കഥയാണ് ചാവേർ സിനിമയുടേത്. ജോയ് മാത്യു തിരക്കഥ എഴുതി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ അര്‍ജ്ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 ഒക്ടോബർ 5നാണ് ചാവേർ തിയേറ്ററിൽ റിലീസ് ചെയ്തത്. പിന്നീട് ഒടിടിയിലും ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'ചാവേർ' ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ; ടി പി വധക്കേസിലെ വിധി പാഠമാകട്ടെയെന്ന് ജോയ് മാത്യു
Open in App
Home
Video
Impact Shorts
Web Stories