“റോബോ ശങ്കർ, റോബോ എന്നത് ചെല്ലപ്പേരാണ്, എന്റെ നിഘണ്ടുവിൽ നീ മനുഷ്യൻ ആണ്, അതുകൊണ്ട് എന്റെ അനുജനുമാണ്. നീയെന്നെ വിട്ട് പോകുകയോ? നീ നിന്റെ ജോലി ചെയ്യാൻ പോയി അതിനാൽ എന്റെ ജോലി നിന്ന് പോയി. നാളെയെ ഞങ്ങൾക്ക് തന്നിട്ട് നീ പോയി അതിനാൽ, നാളെ നമുക്കാണ്” കമൽ ഹാസൻ കുറിച്ചു.
താരത്തെ സ്മരിച്ച് കൊണ്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം 7 ലക്ഷം പേര് വായിച്ചിട്ടുണ്ട്.
റോബോ ശങ്കറും കമൽ ഹാസനും തമ്മിലുള്ള ബന്ധം
advertisement
തമിഴിൽ കൊമേഡിയനായും സ്വഭാവ നടനായും നിരവധി ചിത്രങ്ങളിൽ തിളങ്ങിയ റോബോ ശങ്കർ കമലിന്റെ കടുത്ത ആരാധകൻ കൂടിയായിരുന്നു. ഇത് പല വീഡിയോകളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. 2025 മാർച്ചിൽ, റോബോ ശങ്കറിന്റെ മകൾ ഇന്ദ്രജയും ഭർത്താവ് കാർത്തിക്കും അവരുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തു. ഇതിഹാസ താരമായ കമൽ ഹാസനാണ് കുഞ്ഞിന് 'നക്ഷത്തിറൻ' എന്ന് പേരിട്ടത്.
കഴിഞ്ഞ ആഴ്ച ഇളയരാജയുടെ 50 വർഷത്തെ സംഗീത ജീവിതം ആഘോഷിക്കുന്ന ചടങ്ങിൽ റോബോ ശങ്കർ പങ്കെടുത്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രജനികാന്ത്, കമൽ ഹാസൻ എന്നിവരുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുന്ന റോബോ ശങ്കറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. റോബോ ശങ്കറിന്റെ അവസാനത്തെ പൊതുവേദികളിൽ ഒന്നായിരുന്നു ഇത്.