TRENDING:

M.T. Vasudevan Nair|'എനിക്ക് സിനിമയോടുള്ള മോഹവും സ്‌നേഹവും വിളക്കാണെങ്കില്‍ അതിനെ അഗ്നികുണ്ഡമാക്കിയത് എംടിയുടെ നിര്‍മാല്യം'; കമല്‍ഹാസന്‍

Last Updated:

വിടപറഞ്ഞ് അയയ്ക്കുന്നത് സാധാരണ മനുഷ്യരെയാണ്. എംടി സര്‍ തന്റെ സാഹിത്യങ്ങളോടൊപ്പം ഇനിയും പല വര്‍ഷങ്ങള്‍ നമ്മോടുകൂടെയും നമുക്ക് ശേഷവും ജീവിച്ചിരിക്കുമെന്നും കമല്‍ഹാസന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ എം ടി വാസുദേവൻ നായരുടെ വിയോ​ഗത്തിൽ നടൻ കമല്‍ഹാസന്‍. തനിക്ക് സിനിമയോടുള്ള മോഹവും സ്‌നേഹവും വിളക്കാണെങ്കില്‍ അതിനെ അഗ്നികുണ്ഡമാക്കിയത് എംടിയുടെ നിര്‍മാല്യമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം സത്യജിത്ത് റേ, ശ്യാം ബെനഗല്‍, എംടി സര്‍, ഗിരീഷ് കാര്‍നാട് എന്നിവരെല്ലാം വേറെ വേറെ രാജ്യത്ത് ജനിച്ചവരാണെങ്കിലും സഹോദരന്‍മാരാണ്. എഴുത്തുകാരനാവാന്‍ ആഗ്രഹിക്കുന്നവരാകട്ടെ, എഴുത്തുകാരന്‍ എന്ന് തന്നത്താന്‍ വിചാരിക്കുന്നവരാകട്ടെ, എഴുത്തുകാരന്‍ എന്ന് അംഗീകരിക്കപ്പെട്ടവരാകട്ടെ, ഇവരെല്ലാവര്‍ക്കും എം ടി വാസുദേവന്‍ സാറിന്റെ എഴുത്തുകളെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ പലതരപ്പെട്ടതാണ്. തനിക്ക് ബഹുമാനവും അസൂയയും സ്‌നേഹവും എന്നും കമല്‍ഹാസന്‍ പറഞ്ഞു.
News18
News18
advertisement

19ാം വയസില്‍ കന്യാകുമാരി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എം ടി സാറിന്റെ വലുപ്പം തനിക്ക് മുഴുവന്‍ മനസിലായില്ല. അതിനു ശേഷം കുറച്ചു കാലം കഴിഞ്ഞ് എം ടി സാറിന്റെ നിര്‍മാല്യം എന്ന ചിത്രം കണ്ടുവെന്നും തനിക്ക് സിനിമയോടുള്ള മോഹവും സ്‌നേഹവും ഒരു വിളക്കാണെങ്കില്‍ അതിനെ അഗ്നികുണ്ഡമാക്കിയത് നിര്‍മാല്യം എന്ന ചിത്രമെന്നും അദ്ദേഹം പറഞ്ഞു. നോവലിസ്റ്റ് എഡിറ്റര്‍, തിരക്കഥാകൃത്ത് തുടങ്ങി എല്ലാ രംഗങ്ങളിലും വിജയിച്ച എഴുത്തുകാരനാണ് വാസുദേവന്‍ സര്‍. വിജയിച്ചത് അദ്ദേഹം മാത്രമല്ല. മലയാളികളും മലയാള എഴുത്ത് ലോകവും സിനിമയുമാണ്. വിടപറഞ്ഞ് അയയ്ക്കുന്നത് സാധാരണ മനുഷ്യരെയാണ്. എംടി സര്‍ തന്റെ സാഹിത്യങ്ങളോടൊപ്പം ഇനിയും പല വര്‍ഷങ്ങള്‍ നമ്മോടുകൂടെയും നമുക്ക് ശേഷവും ജീവിച്ചിരിക്കും. വിട പറയാന്‍ മനസില്ല സാറേ... ക്ഷമിക്കുക എന്നാണ് കമൽ​ഹാസൻ അനുശോചിച്ചത്.

advertisement

Also Read: എം ടി വാസുദേവൻ നായർ: കാലത്തെ അതിജീവിച്ച സുകൃതം

മലയാളം വാർത്തകൾ/ വാർത്ത/Film/
M.T. Vasudevan Nair|'എനിക്ക് സിനിമയോടുള്ള മോഹവും സ്‌നേഹവും വിളക്കാണെങ്കില്‍ അതിനെ അഗ്നികുണ്ഡമാക്കിയത് എംടിയുടെ നിര്‍മാല്യം'; കമല്‍ഹാസന്‍
Open in App
Home
Video
Impact Shorts
Web Stories