"അപ്പോൾ ഈ വളരെ ആഴത്തിലുള്ള ചർച്ചകളെല്ലാം ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ഭാഷാ വിദഗ്ധർക്കും വിടാം. വടക്കൻ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ, അവരുടെ അഭിപ്രായത്തിൽ അത് ശരിയാണ്, നിങ്ങൾ തെൻകുമാരിയിൽ (തെക്ക്) നിന്ന് നോക്കുകയാണെങ്കിൽ, ഞാൻ പറയുന്നത് ശരിയാണ്. അതിന് മൂന്നാമത്തെ ഒരു കോണുണ്ട് - പണ്ഡിതന്മാർ, ഭാഷാ വിദഗ്ധർ. ഇത് ഒരു ഉത്തരമല്ല, ഒരു വിശദീകരണമല്ല. സ്നേഹം ഒരിക്കലും ക്ഷമ ചോദിക്കില്ല," നടൻ കൂട്ടിച്ചേർത്തു.
Also Read- കമൽ ഹാസൻ രാജ്യസഭയിലേക്ക്; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു; തിരഞ്ഞെടുപ്പ് ജൂൺ 19ന്
advertisement
ചെന്നൈയിൽ നടന്ന തഗ് ലൈഫ് ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് കമൽ ഹാസൻ വിവാദ പ്രസ്താവന നടത്തിയത്. കന്നഡ ഭാഷയുടെ ഉത്ഭവത്തെ തമിഴുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. “നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇവിടെയുള്ളത്. അതുകൊണ്ടാണ് ഞാൻ പ്രസംഗം ആരംഭിച്ചപ്പോൾ ‘എന്റെ ജീവിതവും എന്റെ കുടുംബവും തമിഴാണ്’ എന്ന് പറഞ്ഞത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണ് ജനിച്ചത്. അതിനാൽ നിങ്ങളെയും ആ നിരയിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
നടന്റെ വാക്കുകൾ വൈറലായതോടെ കന്നഡ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് വലിയ എതിർപ്പുണ്ടായി. കമൽ ഹാസൻ മാപ്പ് പറയണമെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന സിനിമ നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കമൽഹാസൻ ഇപ്പോൾ തഗ് ലൈഫിന്റെ റിലീസിനായുള്ള തയാറെടുപ്പിലാണ്.