പ്രതിബന്ധങ്ങൾ തരണം ചെയ്ത് നവീനാശയങ്ങൾ രൂപപ്പെടുത്തി മുന്നോട്ടു പോകാനുള്ള പ്രയാണത്തിൽ കമൽ ഹാസനും ശ്രീനിവാസും ഒരേ ചിന്താഗതി പിന്തുടരുന്നവരാണ്. സിനിമാ ലോകത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള വ്യക്തിയാണ് കമൽ ഹാസൻ എങ്കിൽ, നെക്സ്റ്റ് ജെനറേഷൻ ഐ.ഐയുടെ കാര്യത്തിൽ ഏറെ കൗതുകം പുലർത്തുന്ന വ്യക്തിയാണ് ശ്രീനിവാസ്.
സന്ദർശനത്തിന് ശേഷം കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ തന്റെ ചിന്തകൾ പങ്കുവെച്ചു:
"സിനിമ മുതൽ സിലിക്കൺ വരെ, ടൂളുകൾ വികസിക്കുന്നു. പക്ഷേ അടുത്തത് എന്താണെന്നതിനായുള്ള നമ്മുടെ ജിജ്ഞാസക്ക് മാറ്റമില്ല. അരവിന്ദ് ശ്രീനിവാസനും ഭാവി കെട്ടിപ്പടുക്കുന്ന അദ്ദേഹത്തിന്റെ മികച്ച സംഘവും വഴി ഇന്ത്യൻ ചാതുര്യം തിളങ്ങുന്ന സാൻ ഫ്രാൻസിസ്കോയിലെ പെർപ്ലെക്സിറ്റി ആസ്ഥാനത്തേക്കുള്ള എന്റെ സന്ദർശനത്തിൽ നിന്ന്," അദ്ദേഹം കുറിച്ചു.
advertisement
അരവിന്ദ് ശ്രീനിവാസും തന്റെ പ്രശംസ പ്രകടിപ്പിച്ചു:
"പെർപ്ലെക്സിറ്റി ഓഫീസിൽ കമൽ ഹാസനെ കാണാനും ആതിഥേയത്വം വഹിക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം. ചലച്ചിത്രനിർമ്മാണത്തിൽ അത്യാധുനിക സാങ്കേതികവിദ്യ പഠിക്കാനും ഉൾപ്പെടുത്താനുമുള്ള നിങ്ങളുടെ അഭിനിവേശം പ്രചോദനകരമാണ്. തഗ് ലൈഫിനും താങ്കളുടെ മറ്റു ഭാവി പ്രോജക്റ്റുകൾക്കും ആശംസകൾ നേരുന്നു"
മണിരത്നം സംവിധാനം ചെയ്ത് കമൽ ഹാസൻ, ആർ. മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കമൽ ഹാസന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് മുന്നോടിയായാണ് സന്ദർശനം. 2025 ജൂൺ 5ന് ഈ ചിത്രം ലോകമെമ്പാടും തിയേറ്റർ റിലീസിനായി ഒരുങ്ങുന്നു.