advertisement
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ടാം ദിനം ചിത്രം നേടിയിരിക്കുന്നത് 30.7 കോടിയാണ്. ആദ്യ ദിനം 58.62 കോടി നേടിയതായും നേരത്തെ പ്രഖ്യാപനം എത്തിയിരുന്നു. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 89.32 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള ഗ്രോസ് കളക്ഷനാണ് ഇത്.
സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 17, 2024 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kanguva Box Office : കങ്കുവയിലെ ശബ്‌ദം കളക്ഷനെ ബാധിച്ചോ ? ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്