കന്നട സിനിമ മേഖലയിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തലത്തിൽ മലയാള സിനിമ മേഖലയിൽ ഉണ്ടായ തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിയമിക്കാനാണ് കർണാടക സർക്കാരിനോട് സിനിമ കൂട്ടായ്മ ആവശ്യപ്പെടുന്നത്. സിനിമ മേഖലയിലെ എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും തുല്യവുമായ തൊഴിലാന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഫയർ ചൂണ്ടിക്കാണിക്കുന്നു.
1. കെഎഫ്ഐയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വ്യവസ്ഥാപരമായ പ്രശ്നങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക.
advertisement
2. എല്ലാ സ്ത്രീകൾക്കും ആരോഗ്യകരവും തുല്യവുമായ ജോലി ഉറപ്പാക്കാൻ നയങ്ങൾ വികസിപ്പിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യുക. തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജി കമ്മിറ്റിക്ക് നേതൃത്വം നൽകണമെന്നും. സർക്കാർ ആവശ്യപ്പെട്ടാൽ പഠനം നടത്തുന്നതിന് ആവശ്യമായ എല്ലാവിധ സഹകരണങ്ങളും FIRE നൽകുമെന്നും നിവേദനത്തിൽ പറയുന്നു. അതോടൊപ്പം തന്നെ മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി പഠന റിപ്പോർട്ട് സമർപ്പിക്കണമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.