TRENDING:

കരിഷ്മ കപൂറിന് മുൻ ഭർത്താവ് സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ സ്വത്തില്‍ അവകാശം വേണമെന്ന്

Last Updated:

ജൂണ്‍ 12-നാണ് സഞ്ജയ് കപൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മരണത്തിന് ഒരു മാസത്തിനുശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ (Karisma Kapoor) മുന്‍ ഭര്‍ത്താവും യുവ വ്യവസായിയുമായ  സഞ്ജയ് കപൂറിന്റെ (Sunjay Kapoor) സ്വത്തിനായുള്ള അവകാശ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ വിലമതിക്കുന്ന സ്വത്തില്‍ അവകാശം ഉന്നയിച്ചിരിക്കുകയാണ് കരിഷ്മ കപൂര്‍. ജൂണ്‍ 12-നാണ് സഞ്ജയ് കപൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മരണത്തിന് ഒരു മാസത്തിനുശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുക്കുകയായിരുന്നു.
കരിഷ്മ കപൂർ, സഞ്ജയ് കപൂർ
കരിഷ്മ കപൂർ, സഞ്ജയ് കപൂർ
advertisement

സോണ കോംസ്റ്റര്‍ കമ്പനിയുടെ  ഉടമയും ചെയര്‍മാനുമായ സഞ്ജയ് കപൂര്‍ മരണപ്പെട്ടതോടെ കമ്പനിയുടെ ഭൂരിപക്ഷം ഓഹരികളും തന്റെ പേരിലാണെന്നും സ്വത്തുക്കളുടെ യഥാര്‍ത്ഥ അവകാശി താനാണെന്നും സഞ്ജയ് കപൂറിന്റെ അമ്മ റാണി കപൂര്‍ അവകാശപ്പെട്ടതായി  ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ പാരമ്പര്യത്തിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അവര്‍ ആരോപിച്ചു. ഗ്രൂപ്പിന്റെ പ്രതിനിധിയായി ആരെയും നിയമിച്ചിട്ടില്ലെന്നും റാണി കപൂര്‍ വ്യക്തമാക്കി. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിനു മുന്നോടിയായാണ് ഈ സംഭവവികാസങ്ങള്‍.

ഇതിനിടയിലാണ് കരിഷ്മയും മുൻ ഭർത്താവിന്റെ സ്വത്തിൽ അവകാശം വേണമെന്ന വാദവുമായി എത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ വരുന്നത്. 2003-ലാണ് നടി കരിഷ്മ കപൂര്‍ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ സമൈറ, കിയാന്‍ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. 2014-ല്‍ ദമ്പതികള്‍ വിവാഹമോചന കേസ് നല്‍കി. 2016-ല്‍ ഇവര്‍ നിയമപരമായി വിവാഹമോചിതരായി. ഇപ്പോള്‍ കരിഷ്മയും സഞ്ജയ് കപൂറിന്റെ സ്വത്തില്‍ അവകാശം ഉന്നയിച്ചതയാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കരിഷ്മ കപൂറില്‍ നിന്നോ അവരുടെ പ്രതിനിധികളില്‍ നിന്നോ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

advertisement

അതിനിടെ സഞ്ജയുടെ അമ്മ റാണി കപൂര്‍ അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ചില സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം ഒരു പക്ഷേ ശരിയായിരിക്കണമെന്നില്ലെന്നും അവര്‍ ഒരു പ്രസ്താവനയില്‍ ആരോപിച്ചു. മകന്റെ മരണം സാധാരണ അപകടമായും ഹൃദയാഘാതമായും തള്ളിക്കളയുന്നത് ഒരു അമ്മ എന്ന നിലയില്‍ വളരെ വേദനാജനകമാണെന്നും സത്യം വാര്‍ത്തകളുടെ തലക്കെട്ടുകളിലുള്ളതല്ലെന്നും ആ സത്യം അംഗീകരിക്കപ്പെടുന്നതുവരെ നിശബ്ദമായിരിക്കില്ലെന്നും റാണി കപൂറിന്റെ നിയമോപദേശകനും മുതിര്‍ന്ന അഭിഭാഷകനുമായ വൈഭവ് ഗഗ്ഗര്‍ എഎന്‍ഐയോട് പറഞ്ഞിരുന്നു.

advertisement

ഇക്കാര്യത്തില്‍ ഇതുവരെ നിയമനടപടികളൊന്നും ആരംഭിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ വാര്‍ഷിക പൊതുയോഗം മാറ്റിവെക്കാന്‍ തന്റെ കക്ഷി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ എല്ലാ അവകാശങ്ങളും അവര്‍ക്കുണ്ടെന്നും ഗഗ്ഗര്‍ സ്ഥിരീകരിച്ചു. കരിഷ്മ കപൂറുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിനുശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അസാരിയസ് എന്നൊരു മകനുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Film/
കരിഷ്മ കപൂറിന് മുൻ ഭർത്താവ് സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ സ്വത്തില്‍ അവകാശം വേണമെന്ന്
Open in App
Home
Video
Impact Shorts
Web Stories