അടിതടകള്‍ വശത്താക്കിയ ആരും ഒന്ന് പേടിച്ചിരുന്ന കഥകളിലെ അതികായന്‍. റോഷന്‍ ആന്‍ഡ്രൂസ്, ബോബി-സഞ്ജയ് കൂട്ടുകെട്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തേക്ക് ഒരു മടക്ക യാത്ര നടത്തി, ആ കഥ ഒന്ന് കൂടി പറയുകയാണിവിടെ.
'കൊച്ചുണ്ണി' ചരിത്രം രചിക്കുമോ? നിവിൻ മനസ്സ് തുറക്കുന്നു
അവസാനത്തില്‍ നിന്നുംപിന്നോട്ട് നടക്കുകയാണ് അവന്റെ ജീവിതം. മരണത്തില്‍ നിന്നും പുനര്‍ജ്ജന്മം എന്ന പോലെ. വായിക്കാതെ പോയ വരികള്‍ക്കിടയിലെ വിടവുകളിലെ കൊച്ചുണ്ണി.
advertisement
കൊച്ചുണ്ണിയുടെ യൗവന കാലമാണ് ആദ്യ ഭാഗം. ശുദ്ധ ഹൃദയത്തിന്റെ ഉടമ. അതിന്റെ ഒരു കോണില്‍ പ്രിയപ്പെട്ടവളായ ജാനകിയെ പ്രതിഷ്ഠിച്ചവന്‍. അഭ്യാസമുറകള്‍ സ്വായത്തമാക്കുന്നവന്‍.
കക്കരുതെന്നു പറയുന്നവനാണ് കൊച്ചുണ്ണി. അയാള്‍ പിന്നെങ്ങനെ കള്ളനായി? ഇല്ല. കള്ളനാക്കപ്പെടുകയാണ്. ആ ജീവിതം വേദനകളിലേക്കും അവഹേളനങ്ങളിലേക്കും തള്ളിയിടപ്പെടുന്നു.
എന്നാല്‍ നായകന്‍ കഥാപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശം സംഭവിച്ചിട്ടില്ല. ഇപ്പോഴും ആ ചോദ്യമാവും എല്ലാവരുടെയും ഉള്ളിലെന്നറിയാം. ഇത്തിക്കര പക്കി എവിടെ? ആ ശബ്ദം വന്നു കഴിഞ്ഞിരിക്കുന്നു. പക്കിയെ പിടിച്ചു കൊണ്ട് വരാന്‍ ബ്രിട്ടീഷ് മേലാളന്മാര്‍ കൊച്ചുണ്ണിയെ ഏല്‍പ്പിച്ചിട്ടുണ്ട്. പക്ഷെ അതിനുംമുന്‍പ് അയാള്‍ വന്നു. ഇനി കാത്തിരിക്കുക.