TRENDING:

'കങ്കുവയിലെ ശബ്ദത്തിൽ പ്രശ്നമുണ്ട്'; പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് നിർമാതാവ്

Last Updated:

ചെന്നൈയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കങ്കുവ നിർമാതാവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴകത്തിന്റെ സൂപ്പർ താരം സൂര്യ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. കഴിഞ്ഞദിവസമാണ് കങ്കുവ തിയറ്ററുകളില്‍ എത്തിയത്. കോളിവുഡില്‍ നിന്നുള്ള ചിത്രങ്ങളില്‍ സമീപകാലത്ത് ഏറ്റവും കാത്തിരിപ്പ് ഏറ്റിയ ചിത്രമായതിനാല്‍ ആദ്യ ദിനം കങ്കുവ കാണാന്‍ തിയറ്ററുകളിലേക്ക് ഇരച്ചാണ് കാണികള്‍ എത്തിയത്.എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് ഉയര്‍ന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞത് മുതൽ സിനിമയിലെ അമിത ശബ്ദത്തെയും പശ്ചാത്തലസംഗീതത്തെയും കുറിച്ചുള്ള പരാതികൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.ചിത്രത്തിന്റെ ശബ്ദ മിശ്രണം അസഹനീയമാണെന്നും സിനിമ കണ്ടിറങ്ങിയപ്പോൾ പോലും തീയേറ്ററിലെ ശബ്ദം കൊണ്ടുണ്ടായ ബുദ്ധിമുട്ട് അവസാനിച്ചില്ലെന്നും ചില പ്രേക്ഷകർ പറഞ്ഞിരുന്നു. കങ്കുവയുടെ പല സീനുകളിലെയും ശബ്ദം 100 ഡെസിബലിനും മുകളിൽ ആയിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ഇതിനെതിരെ പ്രതികരണവുമായി ഇന്നലെ രംഗത്തെത്തിയിരുന്നു.
advertisement

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കെഇ ജ്ഞാനവേല്‍ രാജ. ചെന്നൈയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കങ്കുവ നിർമാതാവ്.”പല സിനിമകള്‍ക്കും ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. എന്നാല്‍ പിന്നീട് അവയുടെ സ്ഥിതി മാറുകയാണ് ചെയ്യാറ്. കങ്കുവയുടെ കാര്യത്തിലും ഞാന്‍ അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ മൊത്തം ശബ്ദത്തില്‍ പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്’ കെഇ ജ്ഞാനവേല്‍ രാജ പറഞ്ഞു.നവംബര്‍ 15 വൈകീട്ടോ, 16നോ ഇത് പരിഹരിക്കുമെന്ന് ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാല് ദിവസത്തിനുള്ളില്‍ സൂര്യയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമായി കങ്കുവ മാറുമെന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. സിരുത്തൈ ശിവയ്ക്ക് അജിത് സാറിനൊപ്പം ഒരു പ്രോജക്റ്റ് ഉണ്ട്. അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ ആരംഭിക്കും. അതിന് ശേഷം 2025 അവസാനത്തോടെ ശിവ കങ്കുവ 2ന്റെ ജോലി തുടങ്ങുമെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു.സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
'കങ്കുവയിലെ ശബ്ദത്തിൽ പ്രശ്നമുണ്ട്'; പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് നിർമാതാവ്
Open in App
Home
Video
Impact Shorts
Web Stories